പഴഞ്ഞി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
      കേരളത്തിന്റെ സാംസ്കാരിക തലസഥാനമായ ത്രിശ്ശൂരിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ മാറി പഴമയുടെ മണ്ണിൽ പഴഞ്ഞി [1] എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന അതിപുരാതനമായ ദേവാലയമാണ് സെന്റ് മേരീസ് ഓർത്തഡോക്സ് പഴഞ്ഞി കത്തീഡ്രൽ. പഴഞ്ഞി പള്ളിയുടെ ചുമരിൽ ആലേഖനം ചെയ്തിട്ടുള്ള ചുമർചിത്രങ്ങളും രൂപങ്ങളും നൂറ്റാണ്ടുകൾ പഴക്കം ചെന്ന ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നു. വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ 1685 മുതൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ[2] ( പഴഞ്ഞി പള്ളി മുത്തപ്പൻ ) ഓർമ്മപ്പെരുന്നാൾ എല്ലാ കൊല്ലവും ഒക്ടോബർ 2, 3 എന്നീ തിയതികളിൽ ഭക്തി നിർഭരമായി ആഘോഷിച്ചു വരുന്നു.ചരിത്രവും,പാരമ്പര്യവും, വിശ്വാസവും വിളിച്ചോതുന്ന പഴഞ്ഞി പള്ളിക്ക് ഒരു പോറൽ പോലും ഏല്പ്പിക്കാതെ 2010 - ൽ പുതിയ പള്ളി സ്ഥാപിതമായി. അതിവിദഗ്ത്തരും കരവിരുതിൽ പ്രാവീണ്യം നേടിയവരുമായ ഒരു കൂട്ടം പണിയാളുകളാൽ പണി പൂർത്തികരിക്കുകയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായാൽ കൂദാശ ചെയ്യപ്പെടുകയും ഉണ്ടായി. പരിശുദ്ധ ബാവാ തിരുമേനിയുടെ മാതൃഇടവകയായി അറിയപ്പെടുന്ന പഴഞ്ഞി പള്ളി മലങ്കര ഓർത്തഡോക്സ് സഭയിൽ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. പള്ളിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തെ സാക്ഷി നിർത്തി 2015 ഓഗസ്ററിൽ പരിശുദ്ധ സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് എടുത്ത തീരുമാനപ്രകാരം 2015 സെപ്റ്റംബർ 13-ആ തീയതി പരിശുദ്ധ ബാവാ തിരുമേനി പഴഞ്ഞി പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിച്ചു. 'സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പഴഞ്ഞി' എന്ന് നാമകരണം ചെയ്യുക ഉണ്ടായി.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഉരുക്ക് കോട്ട എന്ന് അറിയപ്പെടുന്ന പഴത്തി കത്തീഡ്രലിന്റെ ചരിത്രം ഉറങ്ങുന്ന ചുമരുകൾക്ക് കോട്ടം തട്ടാതെ കാത്തു സംരക്ഷിക്കുന്നതിന് പഴമയും പുതുമയും സമന്വയിപ്പിച്ച് ശില്പ്പചാരുതയിൽ തീർത്ത ചിത്ര പണികളെ കൊണ്ട് ആലേഖനം ചെയ്തിട്ടുള്ള 'മുഖമണ്ഡപം' പുതിയ മനോഹാരിതയാണ് പഴഞ്ഞി കത്തിഡ്രലിന് സമ്മാനിക്കന്നത്. 2016 ഏപ്രിൽ 10-ാം തീയതി പരിശുദ്ധ ബാവാ തിരുമേനിയാൽ കൂദാശ കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.ഇനിയുള്ള നൂറ്റാണ്ടുകൾ മറയുമ്പോഴും പഴഞ്ഞി കത്തീഡ്രലിന്റെ വിശ്വാസവും, പാരമ്പര്യവും ചരിത്രത്തിൽ എന്നും മായാതെ നിലനില്ക്കും. ദൈവം നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കുമാറാകട്ടെ.
 1. പഴഞ്ഞി, Eതൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പഴഞ്ഞി. അടക്ക വ്യാപാരത്തിനു പേരുകേട്ട സ്ഥലമാണിത്. ഉണക്കിയ അടക്കയാണൂ പഴഞ്ഞി വിപണിയിലെ പ്രധാന ഉൽപ്പന്നം. പഞ്ചായത്തിൽ അടക്കാവിൽപ്പനയ്ക്കായി രണ്ട് സ്വകാര്യമാർക്കറ്റുകളാണുള്ളത്.
 2. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവാ,
  • മാർ ബസേലിയോസ് എൽദോ ഇറാഖിൽ കുദെെദ് ഗ്രാമത്തിൽ ജനിച്ചു
  • മാർ ശക്രളള പാത്രിയർക്കീസ് അദ്ദേഹത്തെ മഫ്രീയാന സ്ഥാനത്ത് അവരോധിച്ചു.
  • മാർ ശക്രളള പാത്രീയർക്കീസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് സമാന്തര സീനിയർ പാത്രിയർക്കീസായി കോപ്ടിക്ക് സഭയുടെ പിന്തുണയോടെ തുറബ്ദീനിൽ അഭയം തേടിയപ്പോൾ യൽദോ മഫ്രിയാന ശക്രളള പാത്രീയർക്കീസിനെ പിന്തുണച്ചു.കോപ്ടിക്ക് പാത്രിയർക്ക് അദ്ദേഹത്തിന് കാതോലിക്കയും- മഫ്രിയാനയും എന്ന സംയുക്ത സ്ഥാനപ്പേര് ശക്രളളാ പാത്രീയർക്കീസിന്റെ സഹകരണത്തോടെ സമ്മാനിച്ചു.
  • മെത്രാൻ സ്ഥാനികൾക്കുവേണ്ടി അങ്കമാലി തുടങ്ങിയ ഇടവകകൾ അയച്ച കത്ത് ഇറാഖിലെ( പേർഷൃ) നിനുവാ പ്രദേശത്തെ അർമ്മീനിയ൯ വൃാപാരികളുടെ കെെവശമാണ് എത്തിയത്.
  • മൂന്ന് വർഷം കഴിഞ്ഞ് ബെസ്രായിലെ വൃാപാരികൾക്ക് കെെമാറണം എന്ന വൃവസ്ഥയിൽ യൽദോ ബാവയെ നിനുവായിലെ അർമ്മേനിയ൯ വൃാപാരികൾ മലങ്കര സഭയിലേക്ക് മറുപടി കത്ത് നൽകി അയച്ചു.
  • അർമ്മേനിയ൯- കോപ്ടിക്ക് ബന്ധത്തെയാണ് അദ്ദഹത്തോടൊപ്പം വന്ന അർമ്മേനിയ൯- ഗ‌്രീക്ക് വെെദീകരുടെ സാന്നിധൃം സൂചിപ്പിക്കുന്നത്.
  • കേരളവുമായി വൃാപാരത്തിലേർപ്പെട്ടിരുന്ന അർമ്മേനിയ൯ വാപാരികൾക്ക് കേരളം സുപരിചിതമായിരുന്നു.
  • ഹൈറേഞ്ചിൽ നിന്ന് കാപ്പിയും കുരുമുളകും കയററി അയക്കുവാനായി തലശേരി തുറമുഖം വരെ എത്തുന്ന മലബാതകളും.പാതകളിൽ കയററുമതി വിഭവങ്ങളുമായി സഞ്ചരിക്കുന്ന പ്രാകൃത വാഹനങ്ങളും അക്കാലത്ത് അസാധാരണമായിരുന്നില്ല.
  • അപ്രകാരമുളള വണ്ടിയിലായിരിക്കാം ബാവയേയും സംഖത്തേയും അയച്ചത്.മാർഗ്ഗമധൃേ ബാവക്ക് രോഗം മൂർച്ചിച്ചതിനെ തുടർന്ന് അങ്കമാലിയിൽ എത്തുന്നതിന് മുൻപായി കോതമംഗലത്ത് യാത്ര അവസാനിപ്പിച്ചു.
  • അവിടെ വെച്ച് ബാവായും ഈവാനിയോസ് എപ്പിസ്ക്കോപ്പയും ചേർന്ന് മൂന്നാം മാർത്തോമയെ പട്ടം കെട്ടി.
  • യൽദോ ബാവ കാലം ചെയ്തതിന് ശേഷം ഈവാനിയോസ് പിതാവിന് മുളന്തുരുത്തി ഇടവക അഭയം നൽകി.
  • യാത്രാ ചിലവി൯റ കടബാധൃതയുണ്ടായിരുന്നതിനാൽ കളപ്പുരക്കൽ ചാക്കോ കത്തനാർ മുന്നിട്ടിറങ്ങി പരിഹാരമുണ്ടാക്കി.അർമ്മേനിയ൯ വൃാപാരികളിൽ നിന്ന് അദ്ദേഹത്തെ കട വിമുക്തനാക്കി.
  • പരി.ബാവായുടെ കബറിടം പിൽക്കാലത്ത് തീർഥാടന കേന്ദ്രനമായി.
"https://ml.wikipedia.org/w/index.php?title=പഴഞ്ഞി_പള്ളി&oldid=2429145" എന്ന താളിൽനിന്ന് ശേഖരിച്ചത്