പള്ളൂർ ഏമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വയനാട്ടിലുണ്ടായിരുന്ന ഒരു നായർ ജന്മിയായിരുന്നു പള്ളൂർ എമാൻ (Pallur Eman) (മരണം 1820). പഴശ്ശിരാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി നടന്ന കോട്ടയം യുദ്ധങ്ങളിൽ (1793-1806) ഇദ്ദേഹം പങ്കെടുത്തിരുന്നു.

1799 -ൽ ഏമാൻ ബ്രിട്ടീഷുകാർക്കുവേണ്ടി പോരാടി. 1802 -ൽ തന്റെ രാജാവായ പഴശ്ശിക്കുവേണ്ടി ഒരു ഇരട്ട ചാരനായി അയാൾ.[1]

ഇംഗ്ലീഷുകാരുടെ വശത്താകലും ചരപ്പണിയും[തിരുത്തുക]

വളരെ സമർത്ഥനായ ഒരാൾ ആയാണ് ബ്രിട്ടീഷുകാർ ഏമാനെ കണ്ടത്.[2](p889) വർഷത്തിൽ 200 രൂപ ശമ്പളത്തിന് 1799 -ൽ അയാൾ ബ്രിട്ടീഷുകാരുടെ ഉപദേശകൻ ആയി പ്രവർത്തിച്ചിരുന്നു. ആർതർ വെല്ലസ്ലിയോടൊപ്പം പ്രവർത്തിച്ചിരുന്ന ഏമാന്റെ സഹായത്തോടെ ബ്രിട്ടീഷുകാർക്ക് 1801 -ൽ പേരിയ പിടിച്ചെടുക്കാൻ കഴിഞ്ഞു. അതിനാൽത്തന്നെ 1801 ലും 1802 ലും പഴശ്ശിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കാൻ കഴിഞ്ഞു. ഒരിക്കൽ തന്റെ വിശ്വസ്തനായിരുന്ന പഴയംവീടൻ ചന്തു പഴശ്ശിയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു. ബ്രിട്ടീഷുകാർ പിന്തുടർന്നപ്പോൾ പഴശ്ശിക്ക് നിൽക്കക്കള്ളിയില്ലാതെ ആസ്ഥാനങ്ങൾ പലതവണ മാറ്റേണ്ടി വന്നു. എന്നാൽ ഇക്കാലത്ത് ഏമാൻ പഴശ്ശിയെ സഹായിക്കാൻ ഒരു ഇരട്ടചാരന്റെ പണിയായിരുന്നു ചെയ്തത്. 1805 -ൽ അറസ്റ്റ് ചെയ്യുന്നതുവരെ ഏമാന്റെ മൂത്ത സഹോദരൻ പള്ളൂർ രയരപ്പൻ നായരും പഴശ്ശിയെ പിന്തുണച്ചിരുന്നു.[3]

ചാരപ്പണി കണ്ടെത്തലും, രക്ഷപ്പെടലും ഗോത്രവർഗ്ഗക്കാരോടുള്ള സഖ്യവും[തിരുത്തുക]

1802 -ൽ പനമരം കോട്ട ബ്രിട്ടീഷുകാർ പിടിച്ചെടുത്തപ്പോൾ ഏമാന്റെ ഇരട്ട ചാരപ്പണിയെപ്പറ്റി മനസ്സിലാവുകയും അയാൾ രക്ഷപ്പെട്ട് പഴശ്ശിയുടെ കൂടെ കൂടുകയും ചെയ്തു. വ്രിട്ടീഷുകാർ ഏമാനെ പിടികൂടുന്നവർക്ക് 1000 പണം ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.[2] മുല്ലുകുരുമ്പ എന്ന സൈനികഗോത്രക്കാരോട് പഴശ്ശിയെ പിന്തുണക്കാൻ ഏമാൻ പ്രേരിപ്പിച്ചു.[3](p545)

മലബാർ സബ്-ജയിൽ ആക്രമണം[തിരുത്തുക]

1802 മാർച്ച് 23 -ആം തിയതി ഏമാനും സംഘവും താമരശ്ശേരി ചുരത്തിലൂടെ ചെന്ന് കോഴിക്കോട് സബ്-ജയിൽ ആക്രമിച്ചു. 250 -ഓളം ജയിൽ കാവൽക്കാരെ പിടിക്കുകയോ വധിക്കുകയോ ചെയ്തു. ആയുധങ്ങളും പടക്കോപ്പുകളും കൈക്കലാക്കി. മോചിതരായ പല തടവുകാരും ഏമാനൊപ്പം ചേർന്നു. മലബാർ കളക്ടറായ മക്‌ലോഡ് രാജിവച്ചു. പിന്നീടും ഏമാൻ ബ്രിട്ടീഷുകാരോട് പോരാട്ടം തുടർന്നു. 1805 -ൽ പഴശ്ശിരാജാവ് കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ അനന്തരവൻ സ്ഥാനമേറ്റു. 1806 -ൽ ബ്രിട്ടീഷുകാർ ഏമാനെ പിടികൂടി.

തടവും നാടുകടത്തിലും മരണവും[തിരുത്തുക]

ശ്രീരംഗപട്ടണത്ത് നടന്ന വിചാരണക്കൊടുവിൽ ഏമാനെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ആ ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. ഏതാണ്ട് 1807 -ൽ ഏമാനെയും സഹോദരനേയും പെനാംഗ് ദ്വീപിലേക്ക് നാടുകടത്തി.[3](p555)[4] ഏമാൻ ഒഴികെ റ ചില തടവുകാരെ 1819 -ൽ മോചിപ്പിച്ചു. നാട്ടിലേക്ക് വിട്ടാൽ അയാൾ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ബ്രിട്ടീഷുകാർക്ക് തോന്നി. 1820 -ൽ പെനാംഗ് ദ്വീപിൽത്തന്നെ വച്ച് ഏമാൻ മരണമടഞ്ഞു.[2](p894)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Frenz M. "From contact to conquest: transition to British rule in Malabar 1790–1805." Oxford University Press 2003. ISBN 978-0195663211
  2. 2.0 2.1 2.2 Yang A. A. "Bandits and kings: moral authority and resistance in early colonial India." The Journal of Asian Studies. 66 (4) November 2007. DOI10.1017/S0021911807001234
  3. 3.0 3.1 3.2 Logan W. "Malabar manual, 1887." Asia Educational Services, New Delhi, 1989. Vol 1. ISBN 9788120604469
  4. Kareem K. "Gazeteer of India, Kerala District, Palghat." Superindentent of Government presses. 1976. Volume 6. p161.

അധികവായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പള്ളൂർ_ഏമാൻ&oldid=2429144" എന്ന താളിൽനിന്ന് ശേഖരിച്ചത്