പള്ളിയാൽ കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചെരിവ് പ്രദേശങ്ങളിൽ ഭൂമി തട്ടുകളാക്കി നെൽക്കൃഷിചെയ്യുന്ന രീതിയെയാണ് പള്ളിയാൽ കൃഷി. കാലവർഷക്കാലത്ത് ഇത്തരം നിലങ്ങളിൽ കുന്നിൻചെരുവുകളിൽ നിന്നും ഒലിച്ചുവരുന്ന വെള്ളം കെട്ടിനിർത്തി വിരിപ്പുകൃഷിക്ക് എടുക്കുന്നു. നിലം ഉഴുത് വിത്ത് മുളപ്പിച്ച് വിതച്ചോ, ഞാറുപാകി പറച്ചുനട്ടോ ആണ് ഇവിടെ കൃഷിയിറക്കുക. അപൂർവ്വം ചിലയിടങ്ങളിൽ മൂപ്പ് കുറഞ്ഞ വിത്തുപയോഗിച്ച് ഇരുപ്പൂ കൃഷി നടത്താറുണ്ട്. കുളങ്ങളും മറ്റുമാണ് രണ്ടാം കൃഷിയിലെ പ്രധാന ജല സ്രോതസ്സ്. മട്ട ത്രിവേണി, കാർത്തിക, കാഞ്ചന, ജ്യോതി, അഹല്യ, ഹർഷ തുടങ്ങിയ പുതിയ ഇനം നെൽവിത്തുകളാണ് ഇത്തരം നിലങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പള്ളിയാൽ_കൃഷി&oldid=1791992" എന്ന താളിൽനിന്ന് ശേഖരിച്ചത്