പള്ളിപ്പുറം (എറണാകുളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പള്ളിപ്പുറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പള്ളിപ്പുറം (വിവക്ഷകൾ) എന്ന താൾ കാണുക. പള്ളിപ്പുറം (വിവക്ഷകൾ)

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് മുനമ്പത്താണ് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പള്ളിപ്പുറം. പോർട്ടുഗീസുകാർ നിർമ്മിച്ച അയീക്കോട്ട ഇവിടെയാണ്. ഒരു കാലത്ത് യുദ്ധതന്ത്രപ്രധാനമായിരുന്ന ഈ സ്ഥലത്തു കൂടിയാണ് കടലിൽ നിന്ന് കൊടുങ്ങല്ലൂർ കായലിലേയ്ക്കുള്ള പ്രവേശനം. പോർച്ചുഗീസുകാർ പണിത വ്യാകുല മാതാവിന്റെ ഒരു പള്ളിയും ഇവിടെ ഉണ്ട്.

പേരിനുപിന്നിൽ[തിരുത്തുക]

ബൗദ്ധരുടെ ക്ഷേത്രത്തിന്‌ പള്ളി എന്നാണ്‌ പറയുക. ബൗദ്ധരുടെ പള്ളി നിലനിന്നിരുന്നതിനാലാണ്‌ പള്ളിപ്പുറം എന്ന പേർ വന്നത്. [1]

ചരിത്രം[തിരുത്തുക]

പോർട്ടുഗീസുകാരുടെ ആഗമനത്തോടെയാണ്‌ പള്ളിപ്പുറം ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. അതിനു മുന്നുള്ള ചരിത്രം അജ്ഞാതമാണ്‌.

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-051-6. 
"https://ml.wikipedia.org/w/index.php?title=പള്ളിപ്പുറം_(എറണാകുളം)&oldid=2201937" എന്ന താളിൽനിന്നു ശേഖരിച്ചത്