പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ

ഒരു മലയാള സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്നു പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ (25 ഫെബ്രുവരി1905 - 19 ഏപ്രിൽ 1991).[1]

ജീവിതരേഖ[തിരുത്തുക]

കോട്ടയത്ത് ജനിച്ചു. മാവേലിക്കര ഗവൺമെന്റ് ഹൈസ്ക്കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും പഠിച്ചു. മലയാള മനോരമയിലും ഭാഷാപോഷിണിയിലും സ്ഥിരമായി എഴുതിയിരുന്ന അദ്ദേഹത്തിന്റെ ഒരു ലേഖനം ഉള്ളൂരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉള്ളൂരിന്റെ കൂടി ശ്രമ ഫലമായി അദ്ദേഹത്തിന് റവന്യൂ വകുപ്പിൽ താത്കാലിക ജോലി കിട്ടി. തിരുവനന്തപുരം പേഷ്കാരായിരുന്ന മഹാകവിയോടൊപ്പവും ജോലി ചെയ്തു. കുറച്ചുനാൾ മലയാള മനോരമയിൽ പത്രപ്രവർത്തകനായി. പിന്നീട് റവന്യൂ വകുപ്പിൽ സ്ഥിര നിയമനം ലഭിച്ചു. ജോലിയിലിരിക്കെ കൊല്ലം ശ്രീനാരായണ കോളേജിൽ അവധിയെടുത്തു ബി.എ ബിരുദത്തിന് പഠിച്ചു. ലേബർ കമ്മീഷണറാഫീസിൽ സൂപ്പർ വൈസറി കേഡറിലിരിക്കെ 1957-ൽ പെൻഷൻ പറ്റി. മലയാളമനോരമ, ഭാഷാപോഷിണി, മലയാളരാജ്യം, പൌരധ്വനി എന്നീ ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. [2]

വ്യത്യസ്തമായ ആവിഷ്കാരം[തിരുത്തുക]

'നമ്മുടെ സാഹിത്യകാരന്മാർ' എന്ന പരമ്പരയിൽ അദ്ദേഹം എഴുപത്തിയാറോളം സാഹിത്യകാരന്മാരെ അവതരിപ്പിച്ചു. ഇതിലെ പതിനാലു വാല്യങ്ങൾക്കായി അദ്ദേഹം തന്നെ അവരെക്കണ്ട് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. മലയാള മാധ്യമങ്ങളിൽ അഭിമുഖം നടത്തുന്ന രീതി ഇദ്ദേഹമാണ് ആവിഷ്കരിച്ചത്. പക്ഷേ ജീവചരിത്രരൂപത്തിൽ എഴുതിയതിനാൽ ഇന്റർവ്യൂവിന്റെ പാത തെളിച്ചയാൾ എന്ന ബഹുമതി ഇദ്ദേഹത്തിന് കിട്ടാതെ പോയി. ഇങ്ങനെ ജീവിതം പറഞ്ഞുകൊടുത്താൽ പിന്നെ അധികകാലം ജീവിച്ചിരിക്കില്ലെന്നു വിശ്വസിച്ച വടക്കുംകൂർ രാജരാജവർമയും പണ്ഡിതർ ഇ. വി. രാമൻ നമ്പൂതിരിയും പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണനോടു സംസാരിക്കാൻ തന്നെ വിസമ്മതിച്ചു.[3]

കൃതികൾ[തിരുത്തുക]

 • നമ്മുടെ സാഹിത്യകാരന്മാർ (14 ഭാഗം)
 • മഹച്ചരിതസംഗ്രഹസാഗരം
 • ഡോ. പല്പു
 • ഭാവനാകൗമുദി
 • ചിറ്റമ്മയുടെ മകൻ
 • പിതാക്കന്മാരും പുത്രന്മാരും (വിവർത്തനം)
 • നമ്മുടെ സാഹിത്യകാരന്മാർ,
 • മഹച്ചരിതസംഗ്രഹസാഗരം,
 • ചിന്താവസന്തം

അവലംബം[തിരുത്തുക]

 1. http://keralavips.com/clientvipdetails.asp?Id=790
 2. പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്റെ സമ്പൂർണ്ണ കൃതികൾ. ജീവൻ പബ്ലിക്കേഷൻസ്. 2005.
 3. തോമസ് ജേക്കബ് (December 17, 2013). "അഭിമുഖം കഥകൾ". മലയാള മനോരമ. ശേഖരിച്ചത് 2013 ഡിസംബർ 17. Check date values in: |accessdate= (help)