പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രം
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് നഗരസഭയിൽ പള്ളിക്കുറുപ്പ് ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രം. ശ്രീരാമനായും നരസിംഹമായും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളിൽ കുടികൊള്ളുന്ന മഹാവിഷ്ണുഭഗവാനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, ശാസ്താവ്, ഹനുമാൻ (സങ്കല്പം) വേട്ടേയ്ക്കരൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കേരളത്തിൽ രണ്ട് മഹാവിഷ്ണുപ്രതിഷ്ഠകൾ തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഇരുമൂർത്തികൾക്കും പ്രത്യേകം കൊടിമരങ്ങളും ബലിക്കല്ലുകളും മേൽശാന്തിമാരുമുണ്ട്. ധനുമാസത്തിലെ പുണർതം നാളിൽ ആറാട്ടായി നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, മീനമാസത്തിലെ ശ്രീരാമനവമി, വൈശാഖമാസത്തിലെ നരസിംഹ ജയന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. പ്രസിദ്ധമായ ഒളപ്പമണ്ണ മനയുടെ വകയാണ് ഈ മഹാക്ഷേത്രം. [1]
ഐതിഹ്യം
[തിരുത്തുക]സ്ഥലനാമം
[തിരുത്തുക]സീതാന്വേഷണസമയത്ത് ശ്രീരാമചന്ദ്രൻ, അനുജനായ ലക്ഷ്മണനോടൊപ്പം ഇവിടെ വരാനിടയായി. യാത്ര കാരണം ക്ഷീണിതനായ ഭഗവാൻ, ഇവിടെ അടുത്തുള്ള ഒരു ആൽമരത്തിന് ചുവട്ടിൽ വിശ്രമിയ്ക്കാനിരുന്നു. അങ്ങനെ, ഭഗവാൻ പള്ളിക്കുറുപ്പ് കൊണ്ട സ്ഥലം എന്ന അർത്ഥത്തിൽ സ്ഥലത്തിന് പള്ളിക്കുറുപ്പ് എന്ന പേരുവന്നു.