പള്ളിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിം ശ്മശാനങ്ങളുടെ മലയാളനാമമാണ് പള്ളിക്കാട് അഥവാ പള്ളിപ്പറമ്പ്. സാധാരണയായി മുസ്ലിം പള്ളികളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പേരുകൾ സിദ്ധിച്ചിട്ടുള്ളത്. സാധാരണയായി ഖബ്റുകൾ (ശവക്കല്ലറ) തെക്കുവടക്കായിട്ടാണ് കുഴിക്കാറുള്ളത്. തല വടക്കുഭാഗത്തായിവരുന്ന രീതിയിലാണ് ഇത് ഉണ്ടാവുക. ഓരോ ഖബ്റിനടുത്തും അടയാളക്കല്ലുകൾ സ്ഥാപിക്കുകയോ എന്തെങ്കിലും ചെടികൾ വെച്ചുപിടിപ്പിക്കുകയോ ചെയ്യാറുണ്ട്. മൈലാഞ്ചിച്ചെടികളാണ് സാധാരണയായി ഇത്തരത്തിൽ വെച്ചുപിടിപ്പിക്കുന്നത്. അടയാളക്കല്ലിന് മീസാൻ കല്ല് എന്നാണ് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=പള്ളിക്കാട്&oldid=3092515" എന്ന താളിൽനിന്ന് ശേഖരിച്ചത്