പല്ലേഡിയൻ ശൈലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രിയ പല്ലേഡിയോയുടെ വാസ്തുകലയുടെ നാല് ഗ്രന്ഥങ്ങൾ എന്ന ശ്രേണിയിലെ നാലാം പുസ്തകത്തിൽ നൽകിയിട്ടുള്ള, തള്ളിനിൽക്കുന്ന പോർട്ടിക്കോയോടുകൂടിയ വില്ല

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വാസ്തുശിൽപിയായ ആൻഡ്രിയ പല്ലേഡിയോ ആവിഷ്കരിച്ച കെട്ടിടനിർമ്മാണശൈലിയാണ് പല്ലേഡിയൻ ശൈലി അഥവാ പല്ലേഡിയനിസം (ഇംഗ്ലീഷ്: Palladianism) എന്നറിയപ്പെടുന്നത്. പുരാതനകാലത്തെ ഗ്രീക്ക്-റോമൻ ശൈലികളിൽ നിന്ന് സ്വാധീനിക്കപ്പെട്ട ശൈലിയാണിത്. പല്ലേഡിയൻ കെട്ടിടങ്ങൾക്ക് സാധാരണയായി ഒരു പെഡിമെന്റും (വാതിലിനു മുകളിലുള്ള വലിയ ത്രികോണം) നിരവധി തൂണുകളും ഉണ്ടായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ വളരെ പ്രശസ്തമായ ഈ വാസ്തുശൈലി അവിടെ നിയോക്ലാസിസിസത്തിന്റെ വികാസത്തിലേക്ക് വഴിതെളിച്ചു. ഇനിഗോ ജോൺസാണ് ഈ ശൈലി ബ്രിട്ടനിൽ അവതരിപ്പിച്ചത്.[1]

അവലംബം[തിരുത്തുക]

  1. ഓക്സ്ഫഡ് അഡ്വാൻസ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി, Palladianism എന്ന വാക്കിന്റെ നിർവചനം
"https://ml.wikipedia.org/w/index.php?title=പല്ലേഡിയൻ_ശൈലി&oldid=2425688" എന്ന താളിൽനിന്നു ശേഖരിച്ചത്