പലസ്തീൻ കലാപം (1929)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പലസ്തീൻ കലാപം (1929)
കലാപസമയത്ത് ജറൂസലമിൽ നിന്ന് പലായനം ചെയ്യുന്ന ജൂതകുടുംബങ്ങൾ
സ്ഥലംBritish Mandate of Palestine (Safed, Hebron, Jerusalem, Jaffa)
തീയതി23–29 August 1929
മരിച്ചവർ133 Jews
116+ Arabs (possibly higher)
മുറിവേറ്റവർ
198–241 Jews
232+ Arabs (possibly higher)

ബ്രിട്ടീഷ് അധീന പലസ്തീനിൽ 1929 ആഗസ്റ്റ് അവസാനത്തോടെ ആരംഭിച്ച ഒരു കലാപപരമ്പരയാണ് 1929-ലെ പലസ്തീൻ കലാപം അഥവാ ബുറാഖ് പ്രക്ഷോഭം (അറബി: ثورة البراق, Thawrat al-Buraq) എന്നറിയപ്പെടുന്നത്. പലസ്തീനിലെ സയണിസ്റ്റ് ജൂതകുടിയേറ്റം ശക്തിപ്രാപിച്ചതോടെ തദ്ദേശീയരായ അറബികൾ പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. വിലാപമതിലുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിലേക്ക് എത്തിയത്. 133 ജൂതന്മാരും 116 അറബികളും ഈ കലാപത്തിൽ കൊല്ലപ്പെട്ടു[1][2]. അറബികൾ, ജൂതന്മാർ, ബ്രിട്ടീഷ് അധികാരികൾ എന്നിവരാണ് കലാപത്തിലെ കക്ഷികൾ.

കലാപത്തെ കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികൾ ഷാ കമ്മീഷനെ നിയമിച്ചു. [3] ആഗസ്റ്റ് 15-ന് വിലാപമതിലിൽ നടന്ന ജൂതപ്രകടനമാണ് കലാപത്തിന്റെ പ്രകടമായ കാരണമെന്ന് കമ്മീഷൻ വിലയിരുത്തി. ജൂതന്മാർക്ക് മേഖലയിൽ വർദ്ധിച്ചുവരുന്ന സ്വാധീനം അറബ് ജനതയിലുണ്ടാക്കിയ ആകുലതയും കലാപത്തിന്റെ കാരണമായി കമ്മീഷൻ കണ്ടെത്തി.



അവലംബം[തിരുത്തുക]

  1. Ross, Stewart (2004). Causes and Consequences of the Arab-Israeli Conflict. Evans Brothers. pp. 22. ISBN 0237525852.
  2. "אירועים ביטחוניים בתולדות משמר העמק [Security events in the history of Mishmar HaEmek]". Mishmar HaEmek website (in ഹീബ്രു). Retrieved 9 July 2016.
  3. Shaw Commission 1930, പുറങ്ങൾ. 150–157.

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പലസ്തീൻ_കലാപം_(1929)&oldid=3778509" എന്ന താളിൽനിന്ന് ശേഖരിച്ചത്