പലസ്തീൻ നാഷണൽ അതോറിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പലസ്തീനിയൻ നാഷണൽ അതോറിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പലസ്തീൻ നാഷണൽ അതോറിറ്റി
(Officially the 'State of Palestine' as of 2013)
السلطة الفلسطينية
As-Sulṭah Al-Filasṭīniyyah
ദേശീയഗാനം: Fida'i
Map showing areas of Palestinian Authority control orjoint control (red) as of 2006.
Map showing areas of Palestinian Authority control or
joint control (red) as of 2006.
Administrative center Ramallah (West Bank)
Jerusalem has been proclaimed
as the capital of Palestine.
[1]
Largest cities
Official languages[2] Arabic
സർക്കാർ Provisional (semi-presidential)[3]
 -  President Mahmoud Abbasa
 -  Prime Minister Rami Hamdallah
Establishment
 -  Established 4 May 1994 
ജനസംഖ്യ
 -  2012 (July)-ലെ കണക്ക് 2,124,515[4]c (126th)
ജി.ഡി.പി. (പി.പി.പി.) 2009-ലെ കണക്ക്
 -  മൊത്തം $12.79 billion[4] ( –)
 -  ആളോഹരി $2,900[4] ()
നാണയം Israeli shekel (NIS)[5] (ILS)
സമയമേഖല   (UTC+2)
 -  Summer (DST)   (UTC+3)
ഇന്റർനെറ്റ് ടി.എൽ.ഡി.
ടെലിഫോൺ കോഡ്

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. ഓസ്‌ലോ കരാറിനെ തുടർന്ന് 1994 ൽ നിലവിൽ വന്ന പലസ്തീൻ നാഷണൽ അതോറിറ്റിയാണ് പലസ്തീനിൽ ഭരണം നടത്തുന്നത്. അറബിയിൽ അസ്സുൽത്താ അൽ-വതനിയ്യാ അൽ-ഫിലിസ്തിനിയ്യ എന്നറിയപ്പെടുന്ന അതോറിറ്റി ഗാസാ മുനമ്പും വെസ്റ്റ് ബാങ്കിന്റെ കുറേ ഭാഗവും നിയന്ത്രിക്കുന്ന ഇടക്കാല സംവിധാനമാണ്. ഓസ്‌ലോ കരാറനുസരിച്ച് പലസ്തീനെ എ, ബി, സി എന്നീ ഏരിയകളായി തിരിച്ചിട്ടുണ്ട്. പലസ്തീൻ നഗരമേഖലകളായ 'ഏരിയ എ'യിലെ സുരക്ഷാകാര്യങ്ങളിലും സിവിലിയൻ പ്രശ്നങ്ങളിലും അതോറിറ്റിയ്ക്ക് നിയന്ത്രണമുണ്ട്. ഗ്രാമപ്രദേശമായ 'ബി'യിൽ സിവിലിയൻ നിയന്ത്രണം മാത്രമേയുള്ളൂ. ജോർദ്ദാൻ താഴ്വര, ഇസ്രായേലി ആവാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപെടുന്ന 'ഏരിയ സി' ഇസ്രായേലിന്റെ പൂർണനിയന്ത്രണത്തിലാണ്.

പലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കിക്കുന്നു.[6]. 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[7]

പലസ്തീൻ പ്രദേശങ്ങൾ[തിരുത്തുക]

നിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[8].

അവലംബം[തിരുത്തുക]

  1. The Palestinian law, approved by the PLC in May 2002, states in article 3 that "Jerusalem is the Capital of Palestine". Ramallah serves as the administrative capital and the location of government institutions and representative offices of Australia, Brazil, Canada, Colombia, the Czech Republic, Denmark, Finland, Germany, Malta, the Netherlands, South Africa and Switzerland (more). Israel's claim over the whole of Jerusalem was not accepted by the UN which maintains that Jerusalem's status is pending final negotiation between Israel and Palestinians.
  2. The Palestine Basic Law, approved by the PLC in March 2003, states in article 4 that "Arabic shall be the official language."
  3. Elections have not been held since 2006 ("The Palestinian Authority". ).
  4. 4.0 4.1 4.2 "CIA – The World Factbook". cia.gov. 
  5. According to Article 4 of the 1994 Paris Protocol ([1]). The Protocol allows the Palestinian Authority to adopt additional currencies. In the West Bank, the Jordanian dinar is widely accepted, while the Egyptian pound is often used in the Gaza Strip.
  6. * "International Recognition of the State of Palestine". Palestinian National Authority. 2003. ശേഖരിച്ചത് 2009-01-09. 
  7. Said and Hitchens, 2001, p. 199.
  8. "ലോകക്കാഴ്ചകൾ" (ഭാഷ: മലയാളം). മലയാളം വാരിക. 2012 ജൂൺ 01. ശേഖരിച്ചത് 2013 ഫെബ്രുവരി 28. 
"https://ml.wikipedia.org/w/index.php?title=പലസ്തീൻ_നാഷണൽ_അതോറിറ്റി&oldid=2555897" എന്ന താളിൽനിന്നു ശേഖരിച്ചത്