പറമ്പൻ മിഥുന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to searchകേരളസംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട്. [1] മലപ്പുറം കൊണ്ടോട്ടി ബ്ലോക്കിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആണ് പറമ്പൻ മിഥുന[2]. 22- വയസ്സായ മിഥുന SC വിഭാഗം പ്രതിനിധിയാണ്. SC വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒന്നാം വാർഡ് ആയ കോഴിപ്പുറത്തു നിന്ന് മുസ്ലീം ലീഗ്[3] ടിക്കറ്റിൽ 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് 284[4] വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്[5]. കൊണ്ടോട്ടി EMEA കോളേജിൽ നിന്ന് ബിരുദം കഴിഞ്ഞ മിഥുന ഇപ്പോൾ (2016-17) രാമനാട്ടുകര ഭവാൻസ് കോളേജിൽ ബി.എഡിനു പഠിച്ചുകൊണ്ടിരിക്കുന്നു[6].1993 ഫെബ്രുവരി 5-നാണ് മിഥുന യുടെ ജനനം. അച്ഛൻ ഷൺമുഖൻ, അമ്മ മിനി.മിഥുഷ സഹോദരിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഹൈസ്കൂളിലും അവിടെത്തന്നെ ഹയർ സെക്കണ്ടറിക്കും പഠിച്ച മിഥുന എറണാകുളം കോലഞ്ചേരിയിലെ സെന്റ് പീറ്റേർസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറമ്പൻ_മിഥുന&oldid=2893498" എന്ന താളിൽനിന്ന് ശേഖരിച്ചത്