പറമ്പിക്കുളം - ആളിയാർ പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാലക്കുടിപ്പുഴയിലെ അപ്പർ ഷോളയാർ ഡാം - സംഭരണ ശേഷി 152.7 mcm( million cubic meters), പറമ്പിക്കുളം ഡാം ( 504.66 mcm), തൂണക്കടവ് ഡാം (15.77 mcm ), പെരുവാരിപ്പള്ളം ഡാം (17.56 mcm ) എന്നിവയിൽ നിന്നും ഉള്ള ജലം ഈ കരാറിന്റെ ഭാഗമായി തമിഴ്നാട്ടിലെ ആളിയാർ ഡാമിലേക്ക് ടണൽ വഴി തിരിച്ചു വിടുന്നു .1960-കളിലാണ് ഈ കരാർ നിലവിൽ വന്നത്. കരാർ പ്രകാരം ചാലക്കുടിപ്പുഴയിലെ കേരള ഷോളയാർ ഡാമിലെക്കും ചിറ്റൂർ പുഴയിലേക്കും (ഭാരതപുഴ ) നിശ്ചിത ശതമാനം വെള്ളം തുറന്നു വിടണമെന്ന് വ്യവസ്ഥ ഉണ്ട് [1].

അവലംബം[തിരുത്തുക]

  1. "KERALA—TAMIL NADU AGREEMENT ON PARAMBIKULAM ALIYAR PROJECT-1970" (PDF). മൂലതാളിൽ (PDF) നിന്നും 2018-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-05.