പറമ്പിക്കുളം അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പറമ്പിക്കുളം ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പറമ്പിക്കുളം അണക്കെട്ട്
പറമ്പിക്കുളം അണക്കെട്ട്
നദി പറമ്പിക്കുളം നദി
Creates പറമ്പിക്കുളം റിസർവോയർ
സ്ഥിതി ചെയ്യുന്നത് പറമ്പിക്കുളം,പാലക്കാട് ജില്ല, കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് തമിഴ്നാട് PWD
നീളം 896.12 m
ഉയരം 73.15 m
തുറന്നു കൊടുത്ത തീയതി 1967
റിസർവോയർ വിവരങ്ങൾ
സംഭരണ ശേഷി 69,165 x 1000 ക്യു. മീറ്റർ
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°23′15.1188″N 76°46′8.6268″E / 10.387533000°N 76.769063000°E / 10.387533000; 76.769063000
സർകാർപതി പവർ ഹൗസ് , പറമ്പിക്കുളം - ആളിയാർ ജലസേചനപദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര[1] , [2] ,[3]ത്തിലെ പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്. [4] ,[5] ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ടായ ഇത് ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നു നിലകൊള്ളുന്നു.[6] ഡാമിൽ ധാരാളം മുതലകൾ ഉണ്ട്

അണക്കെട്ടിന് ചുറ്റുമായി  പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട്[7] , പെരുവാരിപള്ളം അണക്കെട്ട് [8] എന്നിവ ഇതിനു സമീപം ഉള്ള  അണക്കെട്ടുകളാണ് . പറമ്പിക്കുളം അണക്കെട്ട് തൊട്ടടുത്തുള്ള . തൂണക്കടവ്  അണക്കെട്ടുമായി 2.5 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധപ്പെടുത്തിയിരിക്കുന്നു[9].

വൈദ്യുതി ഉത്പാദനം[തിരുത്തുക]

3 അണക്കെട്ടുകളിലെയും വെള്ളം സർകാർപതി പവർ ടണൽ[10] , [11]വഴി തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിനു സമീപമുള്ള സർകാർപതി പവർ ഹൌസി[12], [13]ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.


ജലം പങ്കിടൽ[തിരുത്തുക]

ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം - ആളിയാർ പദ്ധതി[14] പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന്‌ വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി. ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്. [15][16]

അവലംബം[തിരുത്തുക]

  1. "Parambikulam Tiger Reserve-". www.parambikulam.in.
  2. "Parambikulam Tiger Reserve -". www.keralatourism.org.
  3. "Parambikulam Wildlife Sanctuary -". www.forest.kerala.gov.in.
  4. "Parambikulam Dam D00874-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-30.
  5. "Indian Dams by River and State".
  6. "Indian Dams". diehardindian.com. ശേഖരിച്ചത്: 2006-10-18.
  7. "Tunacadavu Dam D00214-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-30.
  8. "Peruvaripallam Dam D00887-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-30.
  9. "Parambikulam Tunnel-". india-wris.nrsc.gov.in.
  10. "SARKARPATHY TUNNEL-". india-wris.nrsc.gov.in.
  11. "Sarkarpathy Tunnel-". www.parambikulam.in.
  12. "Sarkarpathy Power House PH00128-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-30.
  13. "Sarkarpathy Power House-". www.parambikulam.in.
  14. "Parambikulam Aliyar Major Irrigation Project JI02563-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-30.
  15. Prabhakaran, G. (2004). "Move to use dead storage in Parambikulam dam". The Hindu. ശേഖരിച്ചത്: 2006-10-18.
  16. "Under cloud, by K.K. Mustafah". BussinessLine. ശേഖരിച്ചത്: 2006-10-18.