പരേഷ് മൊകാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരേഷ് മൊകാശി
Paresh Mokashi 2.JPG
പരേഷ് മൊകാശി 2009ൽ
ജനനം (1969-02-06) 6 ഫെബ്രുവരി 1969  (52 വയസ്സ്)
പൂന, ഇന്ത്യ
തൊഴിൽനാടക സംവിധായകൻ, സിനിമ സംവിധായകൻ, നാടക നിർമ്മാതാവ്,സിനിമ നിർമ്മാതാവ്,തിരക്കഥകൃത്ത്, നടൻ
സജീവ കാലം1988–present
ജീവിതപങ്കാളി(കൾ)മധുഗന്ധ കുൽക്കർണി

മറാഠിയിലെ ഒരു സിനിമസംവിധായകനും നിർമാതാവും നടനും നാടകപ്രവർത്തകനും ആണ് പരേഷ് മൊകാശി (Paresh Mokashi) (ജനനം ഫെബൃവരി 6- 1969). ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്ക്പ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ ആദ്യസിനിമാസംരംഭമായ രാജാ ഹരിശ്ചന്ദ്ര എന്ന സിനിമയുടെ നിർമ്മാണത്തെയും അടിസ്ഥാനമാക്കിയുള്ള ഹരിശ്ചന്ദ്രജി ഫാക്ടറി എന്ന സിനിമ 2009 -ൽ സംവിധാനം ചെയ്തു. നിരവധി പുരസ്കാരങ്ങൾ നേടിയ ഈ സിനിമ 82 -മത് അക്കാഡമി പുരസ്കാരതിരഞ്ഞെടുപ്പിൽ മികച്ച അന്യഭാഷാ ചിത്രത്തിനായുള്ള ഇന്ത്യൻ നാമനിർദ്ദേശത്തിൽ ഉൾപ്പെട്ടു.[1][2][3]

മൊകാശിയുടെ അടുത്തചിത്രമായ എലിസബത്ത് ഏകാദശി 2014 നവമ്പർ 14 ശിശുദിനത്തിൽപുറത്തിറങ്ങി. നിരൂപകപ്രശംസയും മികച്ച സാമ്പത്തികലാഭവും നേടിയ ഈ സിനിമ ഗോവയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്രചലചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.[4][5] ഈ ചിത്രം 2015 -ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.

അവലംബം[തിരുത്തുക]

  1. "UTV to release Harishchandrachi Factory". Indo-Asian News Service. New Delhi. Hindustan Times. 3 December 2009. ശേഖരിച്ചത് 24 September 2012. CS1 maint: discouraged parameter (link)
  2. Subhash K .Jha (18 December 2009). "Mokashi lives American dream". Mumbai Mirror. Mumbai. The Times of India. ശേഖരിച്ചത് 24 September 2012. CS1 maint: discouraged parameter (link)
  3. "BAFTA Screenings Archive". ശേഖരിച്ചത് 24 September 2012. CS1 maint: discouraged parameter (link)
  4. Verma, Priyanka (13 November 2014). "'Elizabeth Ekadashi' posters bring minimalism to Marathi cinema". Daily News and Analysis. Mumbai. ശേഖരിച്ചത് 1 March 2015. CS1 maint: discouraged parameter (link)
  5. Pawar, Yogesh (16 November 2014). "Elizabeth Ekadashi works its magic with the box office and critics..." Daily News and Analysis. Mumbai. ശേഖരിച്ചത് 1 March 2015. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരേഷ്_മൊകാശി&oldid=2711001" എന്ന താളിൽനിന്ന് ശേഖരിച്ചത്