പരിയാരം മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആണ്‌ പരിയാരം മെഡിക്കൽ കോളേജ്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ കോളേജ് 1993-ൽ ആണ്‌ സ്ഥാപിതമായത്. 119 ഏക്കറിൽ‍ സ്ഥിതി ചെയ്യുന്ന ഈ മെഡിക്കൽ കോളേജ് കണ്ണൂർ നഗരത്തിൽ നിന്നും 31 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 10 കിലോമീറ്ററും അകലെയായി ദേശീയപാത 17-ൽ സ്ഥിതി ചെയ്യുന്നു.

ഭരണ സമിതി തെരഞ്ഞെടുപ്പ്[തിരുത്തുക]

2011ലെക്കുള്ള പരിയാരം മെഡിക്കൽ കോളേജ് ഭരണ സമിതി തെരെഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർത്ഥികൾ വിജയിച്ചു. എം.വി.ജയരാജന്റെ നേതൃത്വത്തിൽ മൽസരിച്ച 12 പേരും ജയിച്ചു. എം.വി ജയരാജൻ, കോലിയക്കോട് കൃഷ്ണൻ നായർ, ശേഖരൻ മിനിയോടൻ, കെ.പി ജയപാലൻ, വിജി പത്മനാഭൻ, വി.ഡി ചാക്കോ മാസ്റ്റർ, ടി.കുമാരൻ, അഡ്വ. ഷീലാ ബീഗം, വി.വി രമേശൻ, സി.വി. ഗൗരി നമ്പ്യാർ, കെ. പ്രഭാകരൻ എന്നിവരാണ് വിജയിച്ച സഹകരണ ജനാധിപത്യമുന്നണി സ്ഥാനാർഥികൾ[1].

അവലംബം[തിരുത്തുക]

  1. പരിയാരത്ത് സി.പി.എമ്മിന് ജയം
"https://ml.wikipedia.org/w/index.php?title=പരിയാരം_മെഡിക്കൽ_കോളേജ്&oldid=1912143" എന്ന താളിൽനിന്നു ശേഖരിച്ചത്