പരിചമുട്ടുകളിപ്പാട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരിചമുട്ടുകളിയിൽ ഉപയോഗിക്കപ്പെടുന്ന പാട്ടുകളാണ് പരിചമുട്ടുകളിപ്പാട്ടുകൾ. പരിചമുട്ടുകളിയിൽ പങ്കെടുക്കുന്ന സംഘാംഗങ്ങൾ തന്നെ ഈ പാട്ടുകൾ പാടുകയും അവയുടെ താളത്തിനൊത്ത് ചുവടുകൾ വെക്കുകയും ചെയ്യുന്നു.

നാടൻ പാട്ടിന്റെ ശൈലിയിലുള്ളതാണ് പരിചമുട്ടുകളിപ്പാട്ടുകൾ എല്ലാം തന്നെ. നീട്ടി പാടിത്തുടങ്ങി ദ്രുതതാളത്തിൽ അവസാനിപ്പിക്കുന്ന തരത്തിലുള്ള ശൈലിയിലാണ് പൊതുവേ ഉള്ളത്. വിവിധമതവിഭാഗങ്ങൾ വ്യത്യസ്തവിഷയങ്ങളെ ആസ്പദമാക്കിയുള്ള പാട്ടുകൾ ഉപയോഗിക്കുന്നു.

ക്രൈസ്തവസമുദായങ്ങൾ ബൈബിൾ കഥകളും വിശുദ്ധന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങളും പരിചമുട്ടുകളിപ്പാട്ടുകൾക്ക് വിഷയമാക്കുന്നു. ബൈബിൾ ഇതിവൃത്തമായ പാട്ടുകളിൽ പഴയനിയമ കഥകളാണു് കൂടുതലായും ഉപയോഗിക്കുന്നതു്. പുതിയനിയമ കഥകളുമുണ്ടു്. കൂടാതെ കുത്തുപാട്ടുകൾ എന്ന വിഭാഗവുമുണ്ടു്. രണ്ടുകരക്കാർ ഒരേ വലയത്തിൽ കളിക്കുമ്പോൾ പരസ്പരം കളിയാക്കി മത്സരിച്ച് പാടുന്ന പാട്ടുകളാവും ഇവ. ബൈബിളുമായോ ആരാധനയുമായോ ഒരു ബന്ധവുമില്ലാത്ത മറ്റുപാട്ടുകളും ഉപയോഗിക്കാറുണ്ടു്. ബൈബിൾ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പാട്ടുകളിൽ ഏറെ പ്രചാരമേറിയവയാണ് "ആദത്തെ സൃഷ്ടിച്ചുടൻ ഏദനിലാക്കി ദൈവം", "പുണ്യവാനിസഹാക്കിനുണ്ടായി രണ്ടുമക്കൾ" തുടങ്ങിയവ.

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പരിചമുട്ടുകളിപ്പാട്ടുകൾ എന്ന താളിലുണ്ട്.

ചില പാട്ടുകൾ ആരംഭിക്കുന്നത് തന്നെ ദൈവസ്തുതിയോടെയാണ് . 'യാക്കോബിന്റെ വട്ടക്കളി'യുടെ പ്രാരംഭം ഇതിനൊരുദാഹരണമാണ് [1] :

ആദിപെരിയോനേ ആലാഹാനായോനേ
പുത്രൻ മിശിഹായും വെളിവേറും റൂഹായും
അഴകേറുമുമ്മായും യൗസേപ്പും മാലാഖാ
അമ്പോടെയിന്നിനിക്കു തുണയാകവേണം

കളിക്കിടയിൽ ക്ഷീണം തീർക്കാനുള്ള വേളയിൽ പാടുന്ന പാട്ടുകളാണ് കൽത്തുറ പാട്ടുകൾ. കൽത്തുറ ചൊല്ലുക എന്നാണ് ഇത് അറിയപ്പെടുന്നത് . വൃത്തത്തിൽ കളിച്ചു ക്ഷീണിക്കുമ്പോൾ വിളക്കിനു ചുറ്റും ഇടംവലം തിരിഞ്ഞു നടന്നു് കളരിയാശാൻ ചൊല്ലുന്ന വാചകത്തിനു് ഈണത്തിൽ ഓഓഓ എന്നു് ഓരിയിട്ടു് പോകുകയാണ് രീതി. കൽത്തുറകൾ ബൈബിൾ സംബന്ധിയായതും അല്ലാത്തതുമുണ്ടു്. അല്ലാത്തവയിൽ കുത്തുകൽത്തുറകളും ഉൾപ്പെടും.

അവലംബം[തിരുത്തുക]

  1. മലയാള സാഹിത്യവും ക്രിസ്ത്യാനികളും, ഡി.സി. ബുക്സ്, കോട്ടയം,1989 ജനുവരി