പരാക്രമസമുദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരാക്രമസമുദ്ര
Polonnaruwa-panta.jpg
സ്ഥാനം പോളൊന്നാറുവ
നിർദ്ദേശാങ്കങ്ങൾ 7°54′N 80°58′E / 7.900°N 80.967°E / 7.900; 80.967Coordinates: 7°54′N 80°58′E / 7.900°N 80.967°E / 7.900; 80.967
ഇനം ജലസംഭരണി
Catchment area 75×10^6 m2 (75 കി.m2; 29 sq mi)
താല-പ്രദേശങ്ങൾ ശ്രീലങ്ക
വിസ്തീർണ്ണം 22.6×10^6 m2 (22.6 കി.m2; 8.7 sq mi)
ശരാശരി ആഴം 5 m (16 ft)
പരമാവധി ആഴം 12.7 m (42 ft)
ഉപരിതല ഉയരം 58.5 m (192 ft)

മദ്ധ്യശ്രീലങ്കയിലെ ഒരു മനുഷ്യനിർമ്മിത തടാകമാണ് പോളൊന്നാറുവയിലെ പരാക്രമസമുദ്ര. ഇരുപത്തിരണ്ട് ചതുരശ്രകിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന ഈ തടാകം സമകാല പോളൊന്നാറുവയിലേ പ്രധാന ജലസ്ത്രോതസ്സാണ്. വൃഷ്ടിപ്രദേശത്തുനിന്നുള്ള ചെറുചാലുകൾ ഉൾപ്പെടെ സ്വന്തമായി ഒരു ഇക്കോസിസ്റ്റം തന്നെ സൃഷ്ടിച്ചിട്ടുള്ള പരാക്രമസമുദ്ര പ്രദേശത്തെ ജനങ്ങളുടെ ദൈനംദിനാവശ്യങ്ങൾക്കും കൃഷിക്കും മത്സ്യബന്ധനത്തിനും ഒക്കെയുള്ള ഏക ആശ്രയമായി ഇന്നും തുടരുന്നു. അതിനാൽതന്നെ കഴിഞ്ഞ ഇരുപതുവർഷത്തിനുള്ളിൽ ഈ പരിസരത്തുണ്ടായ ക്രമാതീതമായ ജനവർദ്ധന തടാകത്തിന്റെ പാരിസ്ഥിതിക സന്തുലിതത്തിന് ഭീഷണിയായി തുടങ്ങിയിട്ടുമുണ്ട്.

പരാക്രമസമുദ്രയിൽ ജലസംരക്ഷണത്തിനായി അണക്കെട്ട് നിർമ്മിച്ചിട്ടുണ്ട്. പ്രധാന അണക്കെട്ടിലെ മർദ്ദം കുറയ്ക്കാനായി അഞ്ച് ജലസംഭരണികൾ കൂടി നിർമ്മിച്ചിട്ടുണ്ട്. തോപ വേവ, ഇറമുദു വേവ, ദുംബുതുലു വേവ, കലഹംഗല വേവ, ഭു വേവ എന്നിവയാണ് ഈ ജലസംഭരണികൾ. 19-ാം നൂറ്റാണ്ടിന്റെ പകുതിയിൽ പരാക്രമസമുദ്രയുടെ പുനഃനിർമ്മാണം നടത്തിയപ്പോൾ തോപ വേവയിലെ ജലം ഭു വേവയിലേയ്ക്ക് ഒഴുകാനാരംഭിച്ചു. ഭു വേവയിലേയ്ക്ക് ജലം ഒഴുകുന്നത് തടയാനായി ഇഞ്ചിനീയർ ഒരു താല്ക്കാലിക അണക്കെട്ട് നിർമ്മിക്കുകയുണ്ടായി. ഈ താല്ക്കാലിക അണക്കെട്ട് പിന്നീട് സ്ഥിരവഴിയായിതീരുകയും ഈ വഴി പരാക്രമസമുദ്രയിൽ നിന്നും കലഹംഗല വേവയേയും ഭു വേവയേയും വേർതിരിച്ചു. ഇന്ന് പരാക്രമസമുദ്രയിലെ അണക്കെട്ടിന് 14 കിലോമീറ്റർ നീളവും 12.2 മീറ്റർ ഉയരവും 25 അടി താഴ്ചയുമുണ്ട്. ഈ അണക്കെട്ട് 5350 ഏക്കർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. അണക്കെട്ട് അവസാനിക്കുന്നയിടത്ത് അൻഗമെഡില്ല എന്നു പേരുള്ള ഒരു കനാൽ കൂടി നിർമ്മിച്ചിട്ടുണ്ട്. ഈ സ്ഥലത്താണ് അമ്പൻ ഗംഗ നദി പരാക്രമസമുദ്ര യിലേയ്ക്കൊഴുകുന്നത്[1].

ചരിത്രം[തിരുത്തുക]

നാലാം നൂറ്റാണ്ടിൽ ചെറുതായി ഉണ്ടായിരുന്ന തടാകം പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജ്യതലസ്ഥാനം പോളൊന്നാറുവയിലേക്ക് മാറിയപ്പോൾ വളരെ വലുതായി വിപുലപ്പെടുത്തുകയായിരുന്നു. പോളൊന്നാറുവ കാലഘട്ടത്തിൽ ശ്രീലങ്കയിലെ പോളൊന്നാറുവ ആസ്ഥാനമാക്കി രാജ്യംഭരിച്ച ആദ്യത്തെ സിംഹളരാജാവ് വിജയബാഹുവിന്റെ പൌത്രനായ പരാക്രമബാഹു ഒന്നാമന്റെ കാലത്താണ് (1153-1186) ഈ നിർമ്മാണം നടക്കുന്നത്. പരാക്രമബാഹു നിർമ്മിച്ച സമുദ്രത്തോളം പോന്ന തടാകം എന്നതിൽ നിന്നാവും പരാക്രമസമുദ്ര എന്ന പേരുണ്ടായത്. പ്രകൃതി മഴയായി നൽകുന്ന ഒരു തുള്ളി വെള്ളം പോലും മനുഷ്യനന്മയ്ക്കായി ഉപകാരപ്പെടാതെ പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു[2].

അവലംബം[തിരുത്തുക]

  1. http://amazinglanka.com/wp/parakrama-samudraya/
  2. PARAKRAMA SAMUDRA (LAKE PARAKRAMA) - International Lake Environment Committee

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരാക്രമസമുദ്ര&oldid=2649060" എന്ന താളിൽനിന്നു ശേഖരിച്ചത്