പരാകേല നന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്യാമശാസ്ത്രികൾ കേദാരഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് പരാകേല നന്നു[1]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി പരാകേല നന്നു പരിപാലിമ്പ
മുരാരി സോദരി അംബാ
വിഷ്ണുവിന്റെ സഹോദരിയായ അംബേ!
എന്താണ് എന്നെ ശ്രദ്ധിക്കാതെ നിൽക്കുന്നത്?
അനുപല്ലവി നിരാദരണ സേയരാദമ്മാ ശിവേ
പരാശക്തി നാ മൊരനാലകിമ്പ
ശിവപത്നിയായ മാതാവേ, എന്നെ ശ്രദ്ധിക്കാതിരിക്കരുതേ
ശക്തിസ്വരൂപിണിയായ ദേവീ, എന്റെ വിലാപമൊന്നു കേൾക്കൂ
ചരണം ധരാദ്യഖിലമുനകു രാണി ഹരി
ഹരാദുലു പൊഗഡു പരാത്പരി
ദുരന്ധര മഹിഷാസുര ദമനി
സ്മരാധീനുഡൌ ശ്യാമകൃഷ്ണനുതാ
സർവ്വലോകങ്ങളുടെയും മാതാവാണ് അവിടുന്ന്. ശിവനും
വിഷ്ണുവും സ്തുതിക്കുന്ന ദേവിയാണങ്ങ്. മഹിഷാസുരനെ
നിഗ്രഹിച്ചവളാണ്. എപ്പോഴും സ്മരിച്ചുകൊണ്ട്
ശ്യാമകൃഷ്ണൻ അവിടുത്തെ ആരാധിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരാകേല_നന്നു&oldid=3511030" എന്ന താളിൽനിന്ന് ശേഖരിച്ചത്