പരവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഒരു അവർണ്ണ ജാതിയാണ് പരവൻ. കേരളത്തിന്റെ മധ്യഭാഗത്തും, തെക്കൻ ദേശങ്ങളിലുമാണ് ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ ധാരാളമായുള്ളത്. സവർണ്ണാധിപത്യം നിലനിന്ന കാലങ്ങളിൽ പരവർ ഉൾപ്പടെയുള്ളവരെ തീണ്ടൽ ജാതിക്കാരായിക്കണ്ട് നമ്പൂതിരിബ്രാഹ്മമണരിൽ നിന്നും അവർ പാലിക്കേണ്ട നിശ്ചിത അകലം നിശ്ചയിച്ചിട്ടുണ്ടായിരുന്നു.[1] കേരള സർക്കാർ ഇവരുടെ സാമുഹിക പിന്നാക്കാവസ്ഥ മനസ്സിലാക്കി ഇവരെ പട്ടികവിഭാഗത്തിൽപ്പെടുതിയിട്ടുണ്ട് [2]. കേരളത്തിലെ സ്ഥലനാമങ്ങളായ 'പറവൂർ', 'പറൂർ' എന്നിവ 'പരവൻ' എന്ന ജാതിനാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്നു.

ഭാരതർ ജാതിയിൽപ്പെട്ടവർ അല്ലെങ്കിൽ ഭരതർ, പരവകുലക്ഷത്രിയർ തമിഴ്‌നാട്ടിലൽ കണ്ടുവരുന്നത്. ഇവർ തമിഴ് നാട്ടിലെ മുക്കുവരെ പോലെ ഈ പ്രദേശത്തെ പുരാതനരായ കടൽയോദ്ധാക്കൾ ആണ്. ഇവർ പാണ്ട്യൻ രാജാവിന്റെ പ്രജകളുടെ തലമുറക്കാർ ആണെന്ന് കരുതപ്പെടുന്നു. ഇവരുടെ ഉല്പത്തി ഭരതവംശം ആണ്.[3].

ഉല്പത്തി[തിരുത്തുക]

തങ്ങൾ ഉത്തര ഇന്ത്യയിലെ ഗംഗ സമതലത്തു നിന്നും ആര്യ അധിനിനിവേശത്തെ തുടർന്ന് തെക്കൻ ഇന്ത്യൻ പ്രദേശങ്ങളിലേക്ക് നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിപ്പാർത്ത വിഭാഗം ആണെന്നാണ് പരവസമുദായത്തിൽപ്പെട്ടവർ വിശ്വസിക്കുന്നത്[3].

പോർച്ചുഗീസുകാരുടെ ആഗമനം[തിരുത്തുക]

പോർച്ചുഗീസുകാർ പലതരം കച്ചവടങ്ങൾ നടത്തി വന്നിരുന്നു. നായർ സമുദായക്കാർ കുരുമുളക് കച്ചവടത്തിൽ പ്രധാനമായും ശ്രദ്ധ പതിപ്പിച്ചു വന്നിരുന്നപ്പോൾ പരവർ സമുദായക്കാർ മുത്തുകളുടെയും പവിഴങ്ങളുടെയും കച്ചവടത്തിൽ ശ്രദ്ധ പതിപ്പിച്ചു. കച്ചവടതാല്പര്യങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കും തദ്ദേശീയരായ മുസ്ലിങ്ങൾക്കും ഇടയിൽ ശത്രുതയുണ്ടാകാൻ ഇതു കാരണമായി. 1540-ൽ ഇന്ത്യയിൽ വന്ന ഫ്രാൻസിസ് സേവ്യർ ഇവരിൽ ചിലരെ കത്തോലിക്കാസഭയിലേക്ക് പരിവർത്തനം ചെയ്തതായും മുസ്ലിങ്ങളുടെ ശല്യം മൂലമാണ് പരവർ മതം മാറാൻ തയ്യാറായതെന്നും ന്യുഹാഫിന്റെ യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിടുണ്ട് [അവലംബം ആവശ്യമാണ്].

മറ്റു പ്രദേശങ്ങളിൽ[തിരുത്തുക]

ശ്രിലങ്കയിലെ ഭരതകുല വിഭാഗത്തിൽപ്പെട്ടവർ ഇന്ത്യയിൽനിന്നും കുടിയേറിത്താമസിച്ചവർ ആണ്. തമിഴ്നാട്ടിലും ഇവരെ കണ്ടുവരുന്നു.[4]

വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ആർ, രാമൻ നായർ; എൽ, സുലോചന ദേവി. ചട്ടമ്പി സ്വാമികൾ: ഒരു ദൈഷ്ണിക ജീവചരിത്രം. p. 32.
  2. http://socialjustice.nic.in/pdf/scorderkerala.pdf
  3. 3.0 3.1 Thurston p. 140 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Thurston140" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. One Nation:diversity and multiculturalism-Part I The Island - July 20, 2009
"https://ml.wikipedia.org/w/index.php?title=പരവൻ&oldid=3463951" എന്ന താളിൽനിന്ന് ശേഖരിച്ചത്