പരബ്രഹ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹൈന്ദവവേദാന്തത്തിൽ ഭൗതികപ്രപഞ്ചത്തിൽ നിന്നുമുള്ള എല്ലാ ബന്ധങ്ങളിൽനിന്നും വിമുക്തി നേടിയ അവസ്ഥയെക്കുറിച്ച് പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു പദമാണു് പരബ്രഹ്മം. കാണായ പ്രപഞ്ചത്തെ 'ഇദം' എന്നും അതിനു കാരണമായ നിത്യവും സത്യവുമായ ചൈതന്യത്തെ 'തത്' എന്നും വേദാന്തികൾ വിളിക്കുന്നു. 'തത്' എന്ന ആശയത്തിന്റെ മറ്റൊരു പേരാണു് പരബ്രഹ്മം. "പര" എന്നാൽ എല്ലാത്തിനും അതീതമായത് എന്നർത്ഥം. "ബ്രഹ്മം"എന്നാൽ പ്രപഞ്ചം എന്നാണ് അർത്ഥം. അപ്പോൾ പ്രപഞ്ചത്തിനും അതീതനായ ദൈവം എന്നാണ് പരബ്രഹ്മം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. "ഓം" അഥവാ ഓംകാരമാണ് പരബ്രഹ്മത്തെ കുറിക്കുന്ന ചിഹ്നം. പരബ്രഹ്മത്തെ ത്രിഗുണങ്ങൾ ഉള്ളതായും ഗുണങ്ങൾക് അതീതനായും കണക്കാക്കുന്നു; ഇവയാണ് സഗുണ പരബ്രഹ്മവും നിർഗുണ പരബ്രഹ്മവും. സഗുണ പരബ്രഹ്മത്തിന്റെ സാത്വിക രാജസിക താമസിക ഗുണങ്ങളിൽ നിന്നാണ് ത്രിമൂർത്തികൾ ഉണ്ടായതെന്ന് ഹൈന്ദവ പുരാണങ്ങൾ പറയപ്പെടുന്നത്‌. പരമാത്മാവിന്റെ സത്വ ഗുണം "മഹാവിഷ്ണുവായും", തമോഗുണം "ശിവനായും", രജോ ഗുണത്തെ "ബ്രഹ്‌മാവായും" കണക്കാക്കുന്നു. "മഹാവിഷ്ണുവിൽ/ആദി നാരായണനിൽ" ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും അഥവാ സർവ്വേശ്വരനായും ഹൈന്ദവവേദാന്തത്തിൽ പറയപെടുന്നു. "ശിവനെ" ഓംകാരം അഥവാ പരബ്രഹ്മമായി കണക്കാക്കുന്നു.സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ പഞ്ചകൃത്യങ്ങൾ നിർവ്വഹിക്കുന്നത് ആദിദേവനായ "ശിവനാണ്" എന്നാണ് വിശ്വാസം അതിനാൽ ശിവനെ പരമേശ്വരൻ എന്ന് വിളിക്കുന്നു. "ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ" എന്നി അഞ്ചു മുഖങ്ങൾ ഉള്ളതിനാൽ "പഞ്ചവക്ത്രൻ" എന്നും, സർവ്വവും ശിവമയമായതിനാൽ "പരബ്രഹ്മ സ്വരൂപനെന്നും", സർവ്വ ദേവീദേവന്മാരും ശിവനിൽനിന്നുണ്ടായത് കൊണ്ട് "ആദിദേവൻ","ദേവാദിദേവൻ","സർവ്വേശ്വരൻ" എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. നിർഗുണ പരബ്രഹ്മമെന്നും, ചിദംബരൻ, പരമാത്മാവ് എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. ഇന്ന് ലോകത്ത് ആരാധിക്കുന്ന ദൈവ സങ്കല്പങ്ങളിൽ ചരിത്രപരമായും ഏറ്റവും പഴക്കം ഉള്ള ഈശ്വര സ്വരൂപവും ശിവനാണ് അതിനാൽ ചരിത്രപരമായും ശിവസങ്കല്പത്തെ പരബ്രഹ്മം ആയി കണക്കാക്കുന്നു. പരമാത്മാവായും, ആദി നാരായണനായും, ആദിപരാശക്തിയായും പരബ്രഹ്മത്തെ സംബോധന ചെയ്യാറുണ്ട്.

പ്രപഞ്ചം നിർമ്മിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്ഥല കാലങ്ങളും ഒന്നിന്റെ തന്നെ വിവിധ രൂപങ്ങലളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലാം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. വൈഷ്ണവർ ആദിനാരായണനെന്നും, ശൈവർ ശിവമെന്നും, ശാക്തേയർ ആദിപരാശക്തിയെന്നും പരബ്രഹ്മത്തെ വിളിക്കുന്നു. സകല ദേവതകളെയും പരബ്രഹ്മ സ്വരൂപികൾ ആയാണ് കണക്കാക്കുന്നത്. ഓം എന്ന ശബ്ദവും പരബ്രഹ്മത്തെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. ഓംകാരം എന്നറിയപ്പെടുന്നതും പരബ്രഹ്മം തന്നെയാണ്.

"https://ml.wikipedia.org/w/index.php?title=പരബ്രഹ്മം&oldid=3130236" എന്ന താളിൽനിന്ന് ശേഖരിച്ചത്