പരപ്പ വില്ലേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഒരു പട്ടണം മാണ് പരപ്പ. ഒടയഞ്ചാലിനും ചിറ്റാരിക്കലിനും ഇടയിൽ ഒടയഞ്ചാൽ ചെറുപുഴ റോഡിലാണ് പരപ്പ സ്ഥിതിചെയ്യുന്നത്. കിനാനൂർ- കരിന്തളം പഞ്ചായത്തിലെ പ്രധാന വ്യാവസായിക കേന്ദ്രമാണ് പരപ്പ. ഇവിടെ അനേകം പള്ളികളും അമ്പലങ്ങളും മോസ്കുകളും ഉണ്ട്. നീലേശ്വരം, കാഞ്ഞങ്ങാട്, കൊന്നക്കാട്, ചിറ്റാരിക്കൽ ,വെള്ളരിക്കുണ്ട്, പാണത്തൂർ, ചെറുപുഴ എന്നിവിടങ്ങളിൽനിന്ന് പരപ്പയിലേക്ക് ബസ്സുകൾ ഓടുന്നുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ നീലേശ്വരവും കാഞ്ഞങ്ങാടും ആണ്.അടുത്തുള്ള വിമാനത്താവളം മംഗലാപുരമാണ്. 2009 ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. വില്ലേജ് കാര്യാലയവും ടെലിഫോൺ എക്സ്ചേഞ്ചും പരപ്പ പട്ടണത്തിൽ സ്ഥിതിചെയ്യുന്നു. പരപ്പയുടെ അടുത്തുള്ള ഗ്രാമമാണ് എടത്തോട്.

"https://ml.wikipedia.org/w/index.php?title=പരപ്പ_വില്ലേജ്&oldid=3711433" എന്ന താളിൽനിന്ന് ശേഖരിച്ചത്