ഉള്ളടക്കത്തിലേക്ക് പോവുക

പരദേശിക്കോലം (പടയണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടയണിയിലെ ഒരു വിനോദക്കോലമാണ് പരദേശി.

വെളളപ്പരദേശി, ചുവന്ന പരദേശി എന്നിങ്ങനെ രണ്ടുതരം പരദേശി വേഷങ്ങളുണ്ട്. വെളളമുണ്ടുടുത്ത് അരയിൽ വെളളത്തോർത്തുകെട്ടി തലയിൽ വെളള ത്തുണികൊണ്ട് സ്തൂപിക പോലെ കൊണ്ട് കെട്ടിയിറങ്ങുന്ന വേഷമാണ് വെളള പരദേശിയുടേത്. ചുവന്ന പരദേശിക്ക് ചുവപ്പുനിറത്തിലുള്ള വേഷമാണ് ഉളളത്. പതിനാറടിയന്തിരം നടക്കുന്ന വീടുതേടി ഓച്ചിറ ക്ഷേത്രത്തിൽനിന്നും എത്തുന്ന തമിഴ് ബ്രാഹ്മണന്റെ പ്രതിനിധിയാണ് പരദേശി. ഇടത്തെത്തോളിലും വലത്തേ തോളിലുമായിട്ടാണിവർ പൂണൂൽ ധരിച്ചിരിക്കുന്നത്.


ഭാഷയുടേയും ഭാവത്തിന്റേയും കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്ന കഥാപാത്രമാണ് പരദേശി

എച്ചിലെച്ചിലെച്ചില്ലെങ്കിൽ
പിറന്ന പൂമിയുമെച്ചില് !
പിറന്ന പൂമിയിമെച്ചില്ലെങ്കിൽ
നടന്ന പൂമിയുമെച്ചില്
നടന്ത ഭൂമിയുമെച്ചില്ലെങ്കിൽ
കറന്തപാലുമെച്ചില്
കറന്തപാലുമെച്ചില്ലെങ്കിൽ
പിറന്തപിളളയുമെച്ചില്
പിറന്തപിളളയുമെച്ചിലെങ്കിൽ
വായിലെ എച്ചിലു പോകുമോ?

പരമശിവ ! പരമശിവ ! പരമശിവ ! ശംഭോ !
പരമശിവ ! ദുരിതഹര! ഗിരിജവരാ ! ശംഭോ !
കരകലിത : പരശുമ ! പുരമദന ! ശംഭോ !
ഡംഭരിപു ! കുംഭീര ! കുടിവര ! ശംഭോ !
അംഭോജബാണനെ ! അനന്തവരി ശംഭോ...
അനർഥങ്ങളൊഴിച്ചരുളഖിലവിളോ...യെന്റെ
സുമർഥങ്ങൾ ... ഭവിക്കണേ... പരമപാ... ലയ - എന്നിങ്ങനെയാണ് പരദേശിയുടെ പാട്ടുകൾ.

അവലംബം

[തിരുത്തുക]

പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്


"https://ml.wikipedia.org/w/index.php?title=പരദേശിക്കോലം_(പടയണി)&oldid=4460071" എന്ന താളിൽനിന്ന് ശേഖരിച്ചത്