പരത്തുള്ളി രവീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരത്തുള്ളി രവീന്ദ്രൻ
Parattulli Raveendran
പരത്തുള്ളി രവീന്ദ്രൻ
ജനനം(1944-09-08)സെപ്റ്റംബർ 8, 1944
ദേശീയതഭാരതീയൻ
തൊഴിൽഗാനരചയ്താവ്, കവി


പരത്തുള്ളി രവീന്ദ്രൻ ഒരു പാട്ടുകൊണ്ടുതന്നെ പ്രശസ്തനായ മലയാള ചലച്ചിത്രഗാന രചയിതാവാണ് (Eng: Parattulli Ravendran). 1977ൽ ഇറങ്ങിയ പല്ലവി എന്ന സിനിമയിലെ ‘ദേവീക്ഷേത്ര നടയിൽ, ദീപാരാധനാ വേളയിൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഈ ഗാനം പല്ലവി എന്ന സിനിമയിലേതാണ്. ഇതിന്റെ കഥയും തിരക്കഥയും അദ്ദേഹം തന്നെ രചിച്ചു. യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തത് ഈ ഗാനമാണ്. പിന്നീട് ചുണക്കുട്ടികൾ എന്ന ചിത്രത്തിനു വേണ്ടി വരികൾ എഴുതിയിട്ടുണ്ട്.ജി. ദേവരാജൻ ആയിരുന്നു സംഗീതസംവിധായകൻ. പാട്ടുകൾ പുറത്തുവന്നെങ്കിലും പടം ഇറങ്ങിയില്ല. നാടകത്തിലും റേഡിയോയിലും അദ്ദേഹം പ്രവർത്തിച്ചു. നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കഥാകാരൻ, കവി എന്നീ നിലകളിലും പ്രശസ്തനാണ്. എടപ്പാളിൽ ചങ്ങരംകുളത്തിനടുത്ത് കാലടിത്തറ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഭാര്യ: ചന്ദ്രിക.[1]

പരത്തുള്ളി രവീന്ദ്രന്റെ രചനകൾ[തിരുത്തുക]

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

  • കണ്ണാലെ പാര് (ചിത്രം: പല്ലവി -1977) സംഗീതം: കണ്ണൂർ രാജൻ. പാടിയത്: പി. ജയചന്ദ്രൻ.
  • ദേവീ ക്ഷേത്ര നടയിൽ, ദീപാരാധന വേളയിൽ...(ചിത്രം: പല്ലവി -1977) സംഗീതം: കണ്ണൂർ രാജൻ. പാടിയത്: കെ. ജെ. യേശുദാസ്
  • കിളിക്കൊത്ത കരളുള്ള...(ചിത്രം: പല്ലവി -1977) സംഗീതം: കണ്ണൂർ രാജൻ. പാടിയത്: പി. മാധുരി.
  • കിനാവിന്റെ കടവില്...(ചിത്രം: പല്ലവി -1977) സംഗീതം: കണ്ണൂർ രാജൻ. പാടിയത്: കെ. ജെ. യേശുദാസ്

[2]

തിരക്കഥകൾ[തിരുത്തുക]

1977ൽ പല്ലവി എന്ന സിനിമയ്ക്കാണ് ആദ്യം തിരക്കഥ രചിച്ചത്. 2016ൽ മൂർച്ച എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു.

പുസ്തകങ്ങൾ[തിരുത്തുക]

  • മാപ്പ് - കവിതാസമാഹാരം [3][4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരത്തുള്ളി_രവീന്ദ്രൻ&oldid=3805931" എന്ന താളിൽനിന്ന് ശേഖരിച്ചത്