പയ്യൂർ ഭട്ടതിരികൾ
ദൃശ്യരൂപം
(പയ്യൂർ ഭട്ടതിരിമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരീസദസ്സിൽ പതിനെട്ടരക്കവികൾ എന്ന പേരിൽ പ്രസിദ്ധമായിരുന്ന പണ്ഡിതരിൽ ഉൾപ്പെട്ട മീമാംസാപണ്ഡിതരായിരുന്നു പയ്യൂർ ഭട്ടതിരികൾ. കുന്നംകുളത്തിനടുത്ത് പോർക്കുളം എന്ന ഗ്രാമത്തിലായിരുന്നു പയ്യൂർ ഭട്ടതിരിമാരുടെ കുടുംബം. മഹർഷി, സഹോദരന്മാരായ ശങ്കരൻ, ഭവദാസൻ, കൂടാതെ മകൻ പരമേശ്വരൻ എന്നിവരാണ് പയ്യൂർ ഭട്ടതിരിമാരിൽ ഏറ്റവും ചൊൽക്കൊണ്ടവർ. നാരായണീയത്തിന്റെ കർത്താവായ മേല്പുത്തൂർ നാരായണ ഭട്ടതിരി ഇവരിൽ ഒരു തലമുറയിൽ പെട്ടവരുടെ അനന്തരവനായിരുന്നു.
മീമാംസാചക്രവർത്തിയെന്നു പേരു കേട്ട പരമേശ്വരൻ മണ്ഡനമിശ്രന്റേയും വാചസ്പതിമിത്രന്റേയും ഗ്രന്ഥങ്ങൾക്ക് അത്യമൂല്യമായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്.