പയ്യാമ്പലം കടപ്പുറം
ദൃശ്യരൂപം
(പയ്യാമ്പലം ബീച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
11°52′24.69″N 75°20′59.5″E / 11.8735250°N 75.349861°E
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.
കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം.[1] പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.[2]
ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ.[3]
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ദേശീയപാത 17 കണ്ണൂരിലൂടെ കടന്നു പോവുന്നു.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കണ്ണൂർ - 2 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - 28 കിലോമീറ്റർ കിഴക്കുമാറി.
ചിത്രശാല
[തിരുത്തുക]-
പയ്യമ്പലം കടൽത്തീരത്തെ ജനങ്ങൾ
-
Payyambalam Milestone
-
പയ്യാമ്പലം കടപ്പുറം,ഒരു വിദൂരദൃശ്യം
-
പയ്യമ്പലം ബീച്ച്
-
പയ്യാമ്പലം കടപ്പുറത്തെ മണൽ
-
പയ്യാമ്പലം കടപ്പുറത്ത് മീൻപിടുതം
-
എ കെ ഗോപാലൻ (എ.കെ.ജി)
-
പാമ്പൻ മാധവൻ
-
എം പവിത്രൻ
-
പി പൊക്കൻമാസ്റ്റർ
-
എം എ അനന്തസ്വാമി
ഇതും കാണുക
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "പയ്യാമ്പലം ബീച്ച്, കണ്ണൂർ, കേരളം, ഇന്ത്യ". www.keralatourism.org. Retrieved 2018-07-31.
- ↑ "കാനായി കുഞ്ഞിരാമന് ഇന്ന് എൺപതാംപിറന്നാൾ". DC Books (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-31.
- ↑ "സുകുമാർ അഴീക്കോടിന്റെ ജന്മവാർഷികദിനം". DC Books (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-31.
Payyambalam Beach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.