പയ്യക്കാൽഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കേമലബാറിൽ കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ്ഗ്താലൂക്കിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വടക്കെതൃക്കരിപ്പൂർ ഗ്രാമാതൃത്തിക്കുള്ളിൽ തൃക്കരിപ്പൂർ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്ക്- വടക്ക് ഭാഗത്തായുള്ള കൊയോങ്കര എന്ന ദേശത്ത് സ്ഥിതിചെയ്യുന്ന പൌരാ ണീകമായ ഒരു ദേവീക്ഷേത്രമാണ് പയ്യക്കാൽ ഭഗവതീക്ഷേത്രം (കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതീക്ഷേത്രം). ഈ ക്ഷേത്രം പരിപാലിച്ചുപോരുന്നത് "മുകയ" എന്ന്പേരായ മത്സ്യബന്ധനം ഉപജിവനമാക്കിമാറ്റിയ ഒരു ജാതി സമുദായക്കാരാണ് . യുഗാന്തരങ്ങൾക്ക്മുമ്പ് ഈ ക്ഷേത്രം ബ്രാഹ്മണരുടെതായിരുന്നുവത്രെ പിന്നീട് അവർ ഇവിടം വിട്ട് പോകുമ്പോൾ മുകയസമുദായത്തിൽപെട്ടവർക്ക് കൈമാറിയെന്നാണ് ഐതിഹ്യം. വർഷങ്ങളുടെ കാലപ്പഴ ക്കത്താൽ ജീർണ്ണാവസ്ഥയിലായതും മേൽക്കുരഓടുപാകിയതുമായിരുന്ന ഈ ക്ഷേത്രം 2003 ൽ മേൽക്കൂര ചെമ്പ്പാകി പുനരുദ്ധാരണംനടത്തി. ഈ ക്ഷേത്രത്തിലെആചാര-അനുഷ്ഠാനങ്ങൾ വളരെ സങ്കീർണ്ണതയുള്ളതാണ്.

കളിമൺപാത്രങ്ങളുണ്ടാക്കുന്ന "കുശവൻ" എന്ന് പേരുള്ള സമുദായക്കാരുടെ സങ്കേതമായിരുന്നതിനാലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കൊയോങ്കര എന്ന സ്ഥലത്തിന് ആപേര് വരാൻ കാരണമെന്ന് പഴമക്കാർ പറയുന്നു. കുശവൻ സമുദായത്തിൽ പെട്ടവർ അധിവസിക്കുന്ന സ്ഥലമായതിനാൽ "കൊശവൻ കര"എന്നായിരുവത്രെ ഈക്ഷേത്രം സ്ഥിചെയ്യുന്ന പ്രദേശത്തിൻറെ പൌരാണീകമായനാമം. പിന്നീട് കാലാന്തരത്തിൽ ആപേര് ലോപിച്ച് പിൽക്കാലത്ത് "കോയോങ്കര" എന്നായിമാറി എന്ന് പറയപ്പെടുന്നു.ഈക്ഷേത്രത്തിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിഴക്കോട്ട് നടന്നകന്നാൽ കണ്ണൂർജില്ലയിൽ പ്രവേശിക്കാം. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മറ്റ് ഇതരസമുദായത്തിൽപ്പെട്ട ക്ഷേത്രങ്ങളും തറവാടുകളുമായി ഈക്ഷേത്രത്തിന് ഭേദിക്കാനാകാത്ത ബന്ധമാണുള്ളത്. ഈക്ഷേത്രത്തിലെ പ്രധാന ഉത്സവം മീനമാസത്തിലെ കാർത്തികനാൾ തുടങ്ങി പൂരം നാൾ വരെയുള്ള പൂരോത്സവമാണ്. ഒന്നിടിവിട്ടുള്ള കൊല്ലങ്ങളിൽ നടക്കുന്ന പാട്ടുത്സവം വളരെ ശ്രേദ്ധേയവും ആചാരപൊരുമയാലും സമ്പന്നമാണ്. നാലാം പാട്ടുത്സവത്തിന് രാവിലെ ദേവിയുടെ ആരൂഢസ്ഥാനമായ ഇടയിലെക്കാടിലേക്ക് വെള്ളാപ്പ് പുഴയിലൂടെയുള്ള ചങ്ങാട യാത്ര സുന്ദരമാണ്. കളത്തിലരി എന്ന് പറയുന്ന സമാപദിവസമായ ആറാംപാട്ട് നാൾ ഉച്ച കഴിഞ്ഞ് മാരിമാറ്റൽ എന്നൊരു ചടങ്ങുണ്ട്. ഈക്ഷേത്രത്തിൽനിന്നും കുറച്ചകലെ പടിഞ്ഞാറ്ഭാഗത്തായി മൃഗാശുപത്രി പരിസരത്തുള്ള പയ്യക്കാൽ ഭഗവതിക്ഷേത്രത്തിൻറെ അധീനതയിലുള്ളസ്ഥലമാണ് നൂറ്റാണ്ടുകൾപഴക്കമുള്ള മാരിക്കളം, ഇവിടെ നടക്കുന്ന മാരിമാറ്റൽ എന്ന ചടങ്ങ് കാണുവാൻ വേണ്ടി നൂറ് കണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുക.