പയകുമ്പു
പയകുമ്പു Payokumbuah | |||||||||
---|---|---|---|---|---|---|---|---|---|
Other transcription(s) | |||||||||
• Jawi | ڤايوكومبواه | ||||||||
| |||||||||
Motto(s):
| |||||||||
![]() Location within West Sumatra | |||||||||
Location in West Sumatra and Indonesia | |||||||||
Coordinates: 0°14′S 100°38′E / 0.233°S 100.633°E | |||||||||
Country | ![]() | ||||||||
Province | ![]() | ||||||||
Government | |||||||||
• Mayor | Riza Falepi | ||||||||
• Vice Mayor | Erwin Yunaz | ||||||||
വിസ്തീർണ്ണം | |||||||||
• ആകെ | 80.43 കി.മീ.2(31.05 ച മൈ) | ||||||||
ജനസംഖ്യ (2015[1]) | |||||||||
• ആകെ | 1,27,826 | ||||||||
• ജനസാന്ദ്രത | 1,600/കി.മീ.2(4,100/ച മൈ) | ||||||||
സമയമേഖല | UTC+7 (Indonesia Western Time) | ||||||||
Area code | (+62) 752 | ||||||||
Climate | Af | ||||||||
വെബ്സൈറ്റ് | www.payakumbuhkota.go.id |
ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ രണ്ടാമത്തെ വലിയ നഗരമാണ് പയകുമ്പു (Indonesian: Kota Payakumbuh, Minangkabau: Payokumbuah, Jawi: ڤايوكومبواه). 80.43 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ഈ നഗരത്തിലെ ജനസംഖ്യ 127,000 ആണ്. മിനാങ്കബൌ മലയോര പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ നഗരത്തിലേയ്ക്ക് റോഡ് മാർഗ്ഗം പടിഞ്ഞാറൻ സുമാത്രൻ തലസ്ഥാന നഗരമായ പഡാംഗിൽ നിന്ന് 120 കിലോമീറ്ററും റിയാവു തലസ്ഥാന നഗരമായ പെക്കൻബാരുവിൽ നിന്ന് 180 കിലോമീറ്റർ ദൂരവുമാണുള്ളത്. പ്രദേശം മുഴുവനായും ലിമ പുലു കോട്ട റീജൻസിയോട് നേരിട്ട് ചേർന്നാണ് നിലനിൽക്കുന്നത്. മെറാപ്പി അഗ്നിപർവ്വതം, മൌണ്ട് സാഗോ, ബുക്കിറ്റ് ബാരിസൺ എന്നിവയ്ക്കടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. പയകുമ്പു എന്ന വാക്കിന് മിനാങ്കബൌ ഭാഷയിൽ "പുല്ലുള്ള ചതുപ്പ്" എന്നാണ് അർത്ഥമാക്കുന്നത്. ഈ പ്രദേശം യഥാർത്ഥത്തിൽ ചതുപ്പുനിലമായിരുന്നുവെന്നതിനെ ഇത് സൂചിപ്പിക്കുന്നു.