പമ്പൈ
ദൃശ്യരൂപം
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവങ്ങളിലും നാടോടി സംഗീതത്തിലും ഉപയോഗിക്കുന്ന ഒരു ജോടി കുഴലൻ താളവാദ്യമാണ് പമ്പൈ അല്ലെങ്കിൽ പമ്പ ( തമിഴ് : പമ്പൈ).
തെക്കൻ ആന്ധ്രയിൽ ഈ വാദ്യം വായിക്കുന്ന ഒരു ചെറിയ സമൂഹമുണ്ട്. അവരെ പാമ്പലകൾ എന്ന് പറയപ്പെടുന്നു.. രണ്ട് ഡ്രമ്മുകളുടെ ഈ യൂണിറ്റ് വാദ്യക്കാരന്റെ അരക്കെട്ടിന് സമീപം പിടിപ്പിക്കുകയോ തറയിൽ വയ്ക്കുകയോചെയ്യുന്നു. വടികൾ കൊണ്ടോ കൈയ്യും വടിയും ചേർത്തൊ അടിക്കുന്നു. ലളിതമായ ഇനങ്ങളിൽ, രണ്ട് ഡ്രമ്മുകളും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, എന്നാൽ , അതിൽ ഒരു കുഴൽ മരവും മറ്റൊന്ന് പിച്ചളയുമായ ഒരു തരം പമ്പ ഉണ്ട്. തടികൊണ്ടുള്ളത് വീരു വനം എന്നും ലോഹ ഡ്രമ്മിനെ വെങ്കല പമ്പായി എന്നും വിളിക്കുന്നു. പരമ്പരാഗത മേളമായ നൈയാണ്ടി മേളത്തിലാണ് പമ്പായി വായിക്കുന്നത്.
-
പമ്പൈ (ഒറ്റ)
-
പമ്പ ക്ലോസ് അപ്പ്
-
പമ്പ ക്ലോസ് അപ്പ്
അവലംബങ്ങൾ
[തിരുത്തുക]- ദക്ഷിണേഷ്യ : ഇന്ത്യൻ ഉപഭൂഖണ്ഡം . (ഗാർലൻഡ് എൻസൈക്ലോപീഡിയ ഓഫ് വേൾഡ് മ്യൂസിക്, വാല്യം 5). റൂട്ട്ലെഡ്ജ്; ഹാർ/കോം പതിപ്പ് (നവംബർ 1999).ISBN 978-0-8240-4946-1