പമ്പാ സരോവരം

Coordinates: 15°21′13.55″N 76°28′38.55″E / 15.3537639°N 76.4773750°E / 15.3537639; 76.4773750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. പമ്പ (വിവക്ഷകൾ)
Pampa Sarovar
Pampa Sarovar is located in Karnataka
Pampa Sarovar
Pampa Sarovar
സ്ഥാനംKarnataka
നിർദ്ദേശാങ്കങ്ങൾ15°21′13.55″N 76°28′38.55″E / 15.3537639°N 76.4773750°E / 15.3537639; 76.4773750
തദ്ദേശീയ നാമംಪಂಪ ಸರೋವರ  (Kannada)
Basin countriesIndia

കർണാടകത്തിലെ ഹംപിയ്ക്ക് സമീപമുള്ള കൊപ്പൽ ജില്ലയിലെ ഒരു തടാകമാണ് പമ്പ സരോവർ അഥവാ പമ്പാ സരോവരം. തുംഗഭദ്ര നദിയുടെ തെക്ക് സ്ഥിതിചെയ്യുന്ന ഈ തടാകം ഹിന്ദുക്കൾ പവിത്രമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലുള്ള അഞ്ച് വിശുദ്ധ തടാകങ്ങളിൽ ഒന്നാണ് ഈ തടാകം. ഹിന്ദു വേദത്തിലെ അഞ്ച് വിശുദ്ധ തടാകങ്ങൾ പഞ്ചസരോവരം എന്നറിയപ്പെടുന്നു. മാനസസരോവരം, ബിന്ദു സരോവർ, നാരായൺ സരോവർ, പമ്പാ സരോവരം, പുഷ്കർ സരോവരം എന്നിവയാണ് പഞ്ചസരോവരങ്ങൾ[1]. ശ്രീമദ് ഭഗവതപുരാണത്തിൽ ഈ തടാകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.[2][3][4] ഹിന്ദുഗ്രന്ഥങ്ങളിൽ പമ്പാ സരോവരം ശിവന്റെ പത്നിയായ പാർവ്വതി ശിവനോടുള്ള ഭക്തിയുടെ അടയാളമായി തപസ്സനുഷ്ടിച്ച സ്ഥലം ആയി കരുതപ്പെടുന്നു.[5]ഹിന്ദു ഇതിഹാസമായ രാമായണത്തിലെ രാമന്റെ ഒരു ഭക്ത ശബരി രാമന്റെ വരവിനായി ഈ തടാകത്തിനരികിൽ കാത്തിരുന്നതായും സൂചിപ്പിക്കുന്നു.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bivek, DATTA; Manohar, SAJNANI; Joby, THOMAS (2018). "THE DECISION MAKING OF BUSINESS TRAVELLERS IN SELECTING ONLINE TRAVEL PORTALS FOR TRAVEL BOOKING: AN EMPIRICAL STUDY OF DELHI NATIONAL CAPITAL REGION, INDIA". GeoJournal of Tourism and Geosites. 22 (1): 339. doi:10.30892/gtg.22205-292. ISSN 2065-1198.
  2. "Narayan Sarovar Temple in Kutch ~ KACHCHH GUIDE". Kutchguide.blogspot.com. 2010-12-19. ശേഖരിച്ചത് 2015-07-27.
  3. "Kutch Visiting Places and Tourist Attraction : Kutch Guide - Gujarat". Gujaratguideonline.com. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-27.
  4. [1] Encyclopaedia of tourism resources in India, Volume 2 By Manohar Sajnani
  5. "Mythology of Hampi". hampi.in. മൂലതാളിൽ നിന്നും 2007-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-05-07.
"https://ml.wikipedia.org/w/index.php?title=പമ്പാ_സരോവരം&oldid=3828901" എന്ന താളിൽനിന്ന് ശേഖരിച്ചത്