പമേല ബർഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പമേല ബർഫോർഡ്
Pamela Burford.jpg
ജനനം (1954-08-09) ഓഗസ്റ്റ് 9, 1954 (പ്രായം 65 വയസ്സ്)
Las Cruces, New Mexico, United States
ദേശീയതAmerican
തൊഴിൽNovelist
രചനാകാലം1996 - present
രചനാ സങ്കേതംRomance
വെബ്സൈറ്റ്www.pamelaburford.com

പമേല ബർഫോർഡ് (ജനനം: ആഗസ്റ്റ് 9, 1954) അമേരിക്കൻ ഐക്യനാടുകളിൽ ന്യൂമെക്സിക്കോയിലെ ലാസ് ക്രൂസെസിൽനിന്നുള്ള ഒരു നോവലിസ്റ്റാണ്. അവാർഡുകൾ കരസ്ഥമാക്കിയ 14 സമകാലിക പ്രണയ, ഉദ്വേഗജനക നോവലുകളുടെ രചയിതാവായ അവരുടെ ഇരട്ട സഹോദരിയാണ് എഴുത്തുകാരിയായ പട്രീഷ്യ റിയാൻ (ചരുക്ക രൂപം, പി. ബി. റിയാൻ). പമേലയുടെ മിക്ക നോവലുകളും ഇപ്പോൾ ഇബുക്സ് ആയി ലഭ്യമാണ്.

റൊമാൻസ് റൈറ്റേർസ് ഓഫ് അമേരിക്കയുടെ RITA പുരസ്കാരം, റൊമാന്റിക് ടൈംസ് മാഗസിൻറെ റിവ്യൂവേർസ് ചോയിസ് പുരസ്കാരം എന്നിവയുടെ അവസാനപാദമത്സരത്തിൽ രണ്ടുതവണ എത്തിയ എഴുത്തുകാരിയായിരുന്ന പമേല ബർഫോർഡ്. അമേരിക്കയിലെ പ്രണയ നോവൽ രചയിതാക്കളുടെ സംഘടനയുടെ വിഭാഗമായ ലോംഗ് ഐലൻറ് റൊമാൻസ് റൈറ്റേർസിൻറെ സ്ഥാപകയും മുൻ പ്രസിഡന്റുമാണ് പമേല. എഴുത്തുകാരുടെ സമ്മേളനങ്ങളിലും, പരിശീലനക്കളരികളിലും വായനശാലകളിലും അടിക്കടി അവർ പ്രഭാഷണം നടത്താറുണ്ട്.

രചനകൾ[തിരുത്തുക]

സിംഗിൾ നോവലുകൾ[തിരുത്തുക]

  • ഹിസ് സീക്രട്ട് സൈഡ്, 1996/02
  • ട്വൈസ് ബേൺഡ്, 1997/05
  • എ ഹാർഡ് ഹാർട്ടഡ് ഹീറോ, 1997/07
  • ജാക്സ് ആർ വൈൽഡ്, 1997/11
  • ഇൻ ദ ഡാർക്ക്, 1999/03
  • എ ക്ലാസ് ആക്ട്, 1999/09
  • ടൂ ഡാൺ ഹോട്ട്, 2000/12

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പമേല_ബർഫോർഡ്&oldid=3082534" എന്ന താളിൽനിന്ന് ശേഖരിച്ചത്