പബ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പബ്ന (ബംഗ്ലാദേശ്)

পাবনা
Skyline of പബ്ന (ബംഗ്ലാദേശ്)
Country Bangladesh
RegionRajshahi Division
DistrictPabna District
ഉയരം
16 മീ(52 അടി)
ജനസംഖ്യ
 (Bangladesh Bureau of Statistics 2011)
 • ആകെ1,44,492
സമയമേഖലUTC+6 (BST)
വെബ്സൈറ്റ്District website

പബ്ന (ബംഗാളി: পাবনা Pabna) ബംഗ്ലാദേശിലെ രാജ്ഷാഹി ഡിവിഷനിലെ പബ്ന ജില്ലയിലുള്ള ഒരു പട്ടണമാണ്. ഗംഗാ നദിയുടെ പോഷകനദിയായ പത്മ നദിയുടെ വടക്കേ കരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. പബ്ന പട്ടണത്തിലെ ആകെ ജനസംഖ്യ 1,44,492 [1] ആണ്.

പേരു വന്ന വഴി[തിരുത്തുക]

ചരിത്രകാരനായ രാധാകൃഷ്ണൻ സാഹായുടെ അഭിപ്രായത്തിൽ, പട്ടണത്തിന് പബ്ന എന്ന പേരു ലഭിച്ചത് ഗംഗയുടെ പോഷക നദിയായ പബോനി എന്ന പേരിൽ നിന്നാണെന്നാണ്. ഇതേക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങൾ നിലവിലുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 24°01′N 89°13′E ആണ്.

ഭരണം[തിരുത്തുക]

പട്ടണത്തിലെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു മേയറും പതിനഞ്ച് കൌൺസിലർമാരും ഉൾപ്പെടുന്ന ഭരണസംവിധാനമാണ് പട്ടണത്തിൽ നിലനിൽക്കുന്നത്. കൌൺസിലർമാരിൽ 5 പേർ വനിതകളാണ്. ഓരോ കൌൺസിലർമാരും പട്ടണത്തിലെ ഓരോ വാർഡുകളെ പ്രതിനിധീകരിക്കുന്നു.

ഗതാഗത സൌകര്യങ്ങൾ[തിരുത്തുക]

തലസ്ഥാനമായ ധാക്കയിലേയ്ക്ക് ഈ പട്ടണത്തിൽ നിന്ന് 5 മണിക്കൂർ റോഡ് യാത്ര ചെയ്താൽ എത്തുവാൻ സാധിക്കുന്നതാണ്. ധാക്കയിലേയ്ക്കുള്ള വഴിയിൽ ജമുന പാലം നിലനിൽക്കുന്നു. ധാക്ക ഡിവിഷൻ, ചിറ്റഗോങ് ഡിവിഷൻ, സിൽഹട്ട് ഡിവിഷൻ എന്നിവിടങ്ങളിലെ പ്രധാന പട്ടണങ്ങൾ റോഡു വഴി ഈ പട്ടണത്തിലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. അതുപോലെ തന്നെ ഖുലാന ഡിവിഷൻ, ബാരിസാൽ ഡിവിഷൻ, കുഷ്തിയ ജില്ല തുടങ്ങിയവ ലലോൺ ഷാ പാലം വഴി പബ്ന പട്ടണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജമുന നദിയ്ക്കു കുറുകേയുണ്ടായിരുന്ന ഫെറി സർവ്വീസാണ് ആദ്യകാലത്ത് ഈ പട്ടണത്തെ ധാക്കയുമായും ബംഗ്ലാദേശിൻറെ കിഴക്കൻ ഭാഗങ്ങളുമായി കൂട്ടിയിണക്കിയിരുന്നത്. പബ്ന പട്ടണം റെയിൽവേ വഴി ബന്ധിപ്പിച്ചിട്ടില്ല. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനുകൾ ഇസ്‍വാർഡിയിലും ചത്‍മോഹർ ഉപാസിയായിലുമാണുള്ളത്. ഇഷ്‍വാർഡി ഉപാസിലയിലാണ് ഏറ്റവുമടുത്ത വിമാനത്താവളം. ജലഗതാഗതം ഈ മേഖലയ്ക്കു വളരെ പ്രാധാന്യമുള്ളതാണ്.

വിദ്യാഭ്യാസ സൌകര്യങ്ങൾ[തിരുത്തുക]

അടിസ്ഥാന വിദ്യാഭ്യാസം സൌകര്യങ്ങളും ഉന്നത പഠനത്തിനുള്ള സൌകര്യങ്ങളുമുള്ള ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. പബ്ന യൂണിവേഴ്‍സിറ്റി ഓഫ് സയൻസ് ആൻറ് ടെൿനോളജി, പബ്ന സില്ല സ്കൂൾ, പബ്ന കേഡറ്റ് കോളജ്, പോളിടെൿനിക് ഇനസ്റ്റിറ്റ്യൂട്ട്, ഗവൺമെൻറ് എഡ്‍വേർഡ് കോളജ്-പബ്ന, ഗവൺമെൻറ് ഷഹീദ് ബുൾബുൾ കോളജ്, ഗവൺമെൻറ് വുമണ്സ് കോളജ്-പബ്ന, ഇമാം ഗസാലി സ്കൂള് ആൻറ് കോളജ്, പബ്ന ഗവൺമെൻറ് ഗേൾസ് സ്കൂൾ, പബ്ന സെൻട്രൽ ഗേൾസ് സ്കൂൾ എന്നിവയാണ് അവയിൽ ചലത് 2008 ൽ പബ്ന യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻറ് ടെക്നോളജി പബ്നയിൽ സ്ഥാപിക്കപ്പെട്ടു. പബ്ന മെഡിക്കൽ കോളജ് പുനനാരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതു കൂടാതെ ഒരു ടെക്സ്റ്റൈൽ എൻജിനീയറിംഗ് കോളജ് കൂടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[2]

വ്യവസായങ്ങൾ[തിരുത്തുക]

പബ്ന മേഖലയിൽ അനേകം കൈത്തറി തുണി വ്യവസായങ്ങള‍ നിലനിൽക്കുന്നു. ഔഷധ നിര‍്‍മ്മാണവും ഇവിടുത്തെ ഒരു പ്രധാന വ്യവസായമാണ്.  സ്ക്വയർ (ബംഗ്ലാദേശ്) ഒരു വലിയ ഔഷധ നിര‍്‍മ്മാണ സ്ഥാപനമാണ്. 

ആരോഗ്യ പരിപാലനം[തിരുത്തുക]

ബംഗ്ലാദേശിലെ ഏറ്റവും വലിയ മാനസിക ചികിത്സാലയം സ്ഥിതി ചെയ്യുന്നത് പബ്നയിലാണ്.[3] അതു കൂടാതെ ഒരു വലിയ ജനറൽ ആശുപത്രിയും നിലവിലുണ്ട്. പബ്ന മെഡിക്കൽ കോളജ് നിർമ്മാണ ഘട്ടിത്തിലാണ്.

സംസ്കാരം[തിരുത്തുക]

15 ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഷാഹി മസ്ജിദ് എന്ന പേരിൽ ഒരു മസ്ജിദ് ചത്‍മോഹർ ഉപാസിലയിൽ സ്ഥിതി ചെയ്യുന്നു.[4] പുതുക്കിപ്പണിയപ്പെട്ട ഹിന്ദുക്ഷത്രമായ ജോർ ബംഗ്ല പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. വടക്കൻ ബംഗ്ലാദേശിലെ ചത്‍മോഹർ ഉപാസിലയിലുള്ള ജഗന്നാഥ ക്ഷേത്രം വളരെ മനോഹരമായ ഒന്നാണ്.[5] മുഗൾ കലഘട്ടത്തിലുള്ള വരാര മൊഷ്ജിദ് (ബംഗാളി: ভাঁড়াড়া মসজিদ) പട്ടണത്തിന് 10 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.

ഒരു ബംഗാളി എഴുത്തുകാരിയായ രസ്സുന്ദരി ദേവി, പബ്നയിലാണ് ജനിച്ചത് (1809 or 1810).[6]

അവലംബം[തിരുത്തുക]

  1. "এক নজরে পাবনা" [Pabna at a Glance]. Bangladesh National Portal (ഭാഷ: Bengali). മൂലതാളിൽ നിന്നും 19 ഏപ്രിൽ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ജനുവരി 2015.
  2. "Educational Institutes of Pabna". Bangladesh National Portal. മൂലതാളിൽ നിന്നും 14 ഏപ്രിൽ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 നവംബർ 2016.
  3. "Organization Registry – Pabna Mental Hospital". Government of People's Republic of Bangladesh Ministry of Health and Family Welfare.
  4. "জেলার ঐতিহ্য". pabna.gov.bd (ഭാഷ: Bengali). മൂലതാളിൽ നിന്നും 26 മാർച്ച് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 നവംബർ 2016.
  5. "Temple awaits repair for 400 years – Jagannath Temple chatmohar". The Daily Star.
  6. Deepa Bandopadhyay. "নারীর লেখা নারীর কথা". മൂലതാളിൽ നിന്നും 19 മേയ് 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 നവംബർ 2016.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പബ്ന&oldid=3636180" എന്ന താളിൽനിന്ന് ശേഖരിച്ചത്