പപ്പടവട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പപ്പടവട
പപ്പടവട

പപ്പടം കൊണ്ടുണ്ടാക്കുന്ന വടയാണ് പപ്പടവട. കടലമാവിൽ മുക്കി എണ്ണയിലിട്ട് വറുത്താണ് പപ്പടവട ഉണ്ടാക്കുന്നത്. ചായ/ കാപ്പി എന്നിവയോടൊന്നിച്ചുള്ള ലഘുഭക്ഷണവിഭവം ആയിട്ടാണ് പപ്പടവട പൊതുവേ ഉപയോഗിക്കുന്നത്.

ചേരുവകൾ[തിരുത്തുക]

  • വെളിച്ചെണ്ണ - പപ്പടം വറുക്കാൻ
  • പപ്പടം - അധികം വലുതല്ലാത്തത്
  • കടലപ്പൊടി/ കടലമാവ് - 3 സ്പൂൺ.
  • എള്ള് - കാൽ ടീസ്പൂൺ.
  • അരിപ്പൊടി - 1 1/2 സ്പൂൺ.
  • കുരുമുളകുപൊടി - കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - ഒരുനുള്ള്.
  • കായം (പൊടി) - അല്പം.
  • ഉപ്പ് - വളരെക്കുറച്ച്

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

കടലമാവും എള്ളും അരിപ്പൊടിയും കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും കായം പൊടിയും നന്നായി തിരുമിയോജിപ്പിക്കുക. അതിലേക്ക് കുറേശെ വെള്ളം ചേർത്ത് കുഴക്കുക. നല്ല കുഴമ്പുപരുവമാവുന്നതുവരെ വെള്ളം ചേർക്കണം. കട്ടിയിലുള്ള മാവാക്കിമാറ്റുക. വെളിച്ചെണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കുക. ഒരു പപ്പടം എടുത്ത് കടലമാവിൽ മുക്കുക. പപ്പടത്തിന്റെ രണ്ടുവശത്തും മാവ് പുരളണം. എന്നിട്ട് വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക. കൂടുതൽ എണ്ണയുണ്ടെങ്കിൽ കൂടുതൽ പപ്പടം ഇടാം. ഒരുവശം വെന്തുകഴിഞ്ഞാൽ ചട്ടുകം കൊണ്ട് മറിച്ചിട്ട് മറുവശവും വേവിക്കുക. പപ്പടം മാവിൽ മുക്കിയാൽ പെട്ടെന്ന് വെളിച്ചെണ്ണയിൽ ഇടണം. വെന്തപപ്പടം കോരിയെടുക്കുക. പപ്പടം കുത്തിയോ കണ്ണാപ്പയോ കോരാനായി ഉപയോഗിക്കാം.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പപ്പടവട&oldid=1949153" എന്ന താളിൽനിന്ന് ശേഖരിച്ചത്