പന്നിശ്ശേരി നാണുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പന്നിശ്ശേരി നാണു പിള്ള(1886-1943) കഥകളി, സംസ്കൃതം, തർക്കശാസ്ത്രം, വേദാന്തം തുടങ്ങിയ രംഗങ്ങളിൽ അപാരമായ ജ്ഞാനവും പരിചയസമ്പത്തും ആർജ്ജിച്ച ഒരു പണ്ഡിതനായിരുന്നു. നിഴൽക്കുത്ത്എന്ന കഥകളി എഴുതി ചിട്ടപ്പെടുത്തിയതു് അദ്ദേഹമായിരുന്നു.

ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്ന നീലകണ്ഠതീർത്ഥപാദസ്വാമിയുടെ ശിഷ്യനായിരുന്നു പന്നിശ്ശേരി. പ്രശിഷ്യനെന്നതിനുപുറമേ, അദ്ദേഹം പിൽക്കാലത്തു് ചട്ടമ്പി സ്വാമികളിൽ നിന്നും വേദാന്തപാഠങ്ങൾ സ്വീകരിച്ചിട്ടുണ്ടു്.

ചട്ടമ്പി സ്വാമികൾ തമിഴിലും സംസ്കൃതത്തിലുമായി എഴുതിയ ആദിഭാഷ എന്ന ഗ്രന്ഥം മലയാളത്തിലേക്കു തർജ്ജമ ചെയ്തതു് പന്നിശ്ശേരി നാണു പിള്ളയാണെന്നു കരുതപ്പെടുന്നു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്രഗ്രന്ഥമായ നീലകണ്ഠതീർഥപാദ ചരിത്രസമുച്ചയം ഗുരുവായ നീലകണ്ഠതീർത്ഥപാദസ്വാമിയെക്കുറിച്ചു് നാണുപിള്ളയും ശ്രീവർദ്ധനത്ത് കൃഷ്ണപിള്ളയും ചേർന്നു് രചിച്ചതാണു്.

"https://ml.wikipedia.org/w/index.php?title=പന്നിശ്ശേരി_നാണുപിള്ള&oldid=2306796" എന്ന താളിൽനിന്ന് ശേഖരിച്ചത്