പന്തുള രമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. പന്തുള രമ
ഡോ. പന്തുള രമ
ഡോ. പന്തുള രമ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംഇന്ത്യക്കാരി
വിഭാഗങ്ങൾകർണ്ണാടകസംഗീതം, ഹിന്ദുസ്ഥാനിസ്സംഗീതം
തൊഴിൽ(കൾ)വായ്പ്പാട്ട്, വയലിൻ വാദക
ഉപകരണങ്ങൾവയലിൻ, വയോല
വർഷങ്ങളായി സജീവം1983 - മുതൽ
ലേബലുകൾCharsur digital Station, Kalavardhini, Sasivadana, Manipravalam
വെബ്സൈറ്റ്www.pantularama.com[1]

ഒരു കർണ്ണാടക സംഗീതജ്ഞയാണ് ഡോ. പന്തുള രമ (Dr. Pantula Rama).[2]

ആദ്യകാലജീവിതം[തിരുത്തുക]

സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് പന്തുള രമ ജനിച്ചത്. ആകാശവാണിയിൽ നിന്നും എഞ്ചിനീയറായി വിരമിച്ച വയലിനിസ്റ്റായിരുന്നു പിതാവ് പന്തുള ഗോപാലറാവു. അമ്മ പന്തുള പദ്മാവതി ഒരു വീണാവിദുഷിയും ആയിരുന്നു.

ന്യൂഡൽഹിയിലെ ഗ്യാൻ പബ്ലീഷേഴ്‌സ് പ്രസിദ്ധീകരിച്ച A study of the shaping of an ideal musician through saadhana എന്ന തീസീസിന് പന്തുള രമയ്ക്ക് ആന്ധ്രാ സർവ്വകലാശാലയിൽ നിന്നും ഗവേഷണബിരുദം ലഭിച്ചു.[3] സംഗീതത്തിൽ BA യ്ക്കും MA യ്ക്കും ആന്ധ്ര സർവ്വകലാശാലയിൽ നിന്നും സ്വർണ്ണമെഡലുകൾ ലഭിച്ച രമ രണ്ടുതവണയും സർവ്വകലാശാലയിൽ ഒന്നാമത് എത്തിയിരുന്നു.

സ്വപിതാവിന്റെ അടുത്തുനിന്നും സംഗീതം പതിച്ചുതുടങ്ങിയ രമ ഉപരിപഠനം സംഗീതകലാസാഗര ഇവതൂരി വിജയേശ്വര റാവുവിന്റെ കീഴിലാണ് ചെയ്തത്. ഒരു ഒന്നാം നിര ഗായിക എന്നതിലുപരി രമ ആകാശവാണിയിൽ വയലിനിലും വയോലയിലും ഗ്രേഡുള്ള കലാകാരിയാണ്. പലസാമൂഹിക - മനുഷ്യോപകാരപ്രവർത്തനങ്ങൾക്കും ധനശേഖരണത്തിനായും പരിപാടികൾ നടത്താറുണ്ട്.

സംഗീതജീവിതം[തിരുത്തുക]

എട്ടു വയസ്സുള്ളപ്പോൾ മുതൽ പന്തുള രമ സംഗീതം അവതരിപ്പിച്ചുവരുന്നു. അവരുടെ സാങ്കേതിക നൈപുണ്യം ഏറ്റവും മികച്ച ക്ലാസിക്കൽ നിലവാരങ്ങൾക്ക് അനുയോജ്യമാണ്.[4]

രാജ്യത്തുടനീളവും വിദേശത്തുമൊക്കെയായി അവർ സംഗീതം അവതരിപ്പിക്കുന്നു. 'ശ്യാമശാസ്ത്രികളുടെ സംഗീതം, കർണാടിക് സംഗീത സാധന, രാഗം താനം പല്ലവി' തുടങ്ങിയ വിവിധ പ്രഭാഷണങ്ങൾ കൂടാതെ ത്യാഗരാജയുടെ സംഗീതനാടകമായ നൗകചരിതവും അവർ അവതരിപ്പിച്ചിരുന്നു.

ഒരു ബഹുമുഖ വ്യക്തിത്വത്തിനുടമയായ ഡോ. പന്തുള രമ അനേകം കലാകാരന്മാർക്കൊപ്പം വയലിൻ വായിക്കുന്നതിലും കീർത്തി സമ്പാദിച്ചിരുന്നു.

കുടുംബജീവിതം[തിരുത്തുക]

വയലിനിലും വയോലയിലും ആകാശവാണിയിൽ ഏ ഗ്രേഡ് കലാകാരനും ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയറുമായ മുട്‌നൂരി ശ്രീനിവാസനരസിംഹമൂർത്തിയാണ് (MSN Murthy) രമയുടെ ഭർത്താവ്.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

 • Tambura Prize - awarded by Kalasagaram, Secunderabad (04-12-1992), through the hands of the vocal legend Late. Smt. M. S. Subbulakshmi.
 • First prize - in Pallavi Singing Madras Music Academy, 1993.
 • Best Musician : State Award from Government of Andhra Pradesh - Presented by N Chandrababu Naidu - 1998.
 • Outstanding Lady Vocalist (Senior or Sub Senior) – 2007, award from Madras Music Academy.
 • Best Pallavi Singer - 2008, award and Ganakalanidhi Dr. Vinjamuri Varadaraja Iyengar Memorial Gold Medalfrom Madras Music Academy
 • Isai Peroli - 2011, Title conferred by Kartik Fine Arts

മുഖ്യ സംഗീതസംഭാവനകൾ[തിരുത്തുക]

ഗ്രന്ഥങ്ങൾ[തിരുത്തുക]

 • An In-depth study of Visesha Prayogas in the National Conference of South Indian Music, 2000.
 • A study of the shaping of an ideal musician through Saadhana - Gyan Publishing House.

അവലംബം[തിരുത്തുക]

 1. "Pantula Rama". Pantula Rama. ശേഖരിച്ചത് 2016-12-01.
 2. "The Saint's genius highlighted". The Hindu. 2003-08-29. ശേഖരിച്ചത് 2016-12-01.
 3. "Archive News". The Hindu. ശേഖരിച്ചത് 2016-12-01.
 4. "Video Interview - Pantula Rama, Carnatic vocal , Carnatic singer , rich voice , Andhra Pradesh, Hyderabad : Webindia123.com". Video.webindia123.com. ശേഖരിച്ചത് 2016-12-01.
 5. "Archive News". The Hindu. ശേഖരിച്ചത് 2016-12-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പന്തുള_രമ&oldid=3671924" എന്ന താളിൽനിന്ന് ശേഖരിച്ചത്