പന്തളം ബാലൻ
പന്തളം ബാലൻ | |
---|---|
![]() ഓർമ്മപൂക്കൾ എന്ന ആൽബത്തിന്റെ റെക്കോർഡിംഗിനിടയ്ക്ക് സ്റ്റുഡിയോയിൽ വച്ച് എടുത്തത്. | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | തങ്കപ്പൻ ബാലൻ |
ജനനം | മേയ് 30, 1970 പന്തളം,പത്തനംതിട്ട ജില്ല. |
വർഷങ്ങളായി സജീവം | 1986 – തുടരുന്നു |
ഭാഷകൾ:മലയാളം |
മലയാള ചലച്ചിത്രരംഗത്തെ ഒരു പിന്നണി ഗായകനാണ് പന്തളം ബാലൻ എന്നറിയപ്പെടുന്ന തങ്കപ്പൻ ബാലൻ.[1] 1970 മെയ് 30ന് പത്തനംതിട്ട ജില്ലയിൽ (അന്നത്തെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന) പന്തളത്ത് ജനിച്ചു. സംഗീതത്തിൽ ആദ്യഗുരു വെണ്മണി സുകുമാരൻ. പിന്നീട് അമ്പലപ്പുഴ വിജയൻ, ചേർത്തല ഗോപാലൻ നായർ, ആര്യനാട് രാജു, ആനയടി പ്രസാദ് എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നീ ഡിപ്ലോമകൾ പാസ്സായി.സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെയും ശിഷ്യനായിരുന്നു.[2][3][4]
പിതാവ് ഗണിതാധ്യാപകനും പിന്നീട് സ്‌കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കെ.തങ്കപ്പൻ. മാതാവ് പി.ഏ. കമലാക്ഷി. ഭാര്യ ലക്ഷ്മി. മക്കൾ അഖിൽ ബാലൻ, അമൽ ബാലൻ.
അവാർഡുകൾ[തിരുത്തുക]
ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ്, ഗാനമേള എണ്ണായിരം വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരം.
സിനിമാ ഗാനങ്ങളുടെ പട്ടിക[തിരുത്തുക]
വർഷം | സിനിമ | ഗാനങ്ങൾ | ഗാനരചന | സംഗീതം | മറ്റു വിവരങ്ങൾ |
---|---|---|---|---|---|
1989 | സഖാവ്: വിപ്ലവത്തിന്റെ ശുഭ്രനക്ഷത്രം | തൊഴിലാളികളെ തൊഴിലാളികളെ | പിരപ്പൻകോട് മുരളി | ജി. ദേവരാജൻ | സംവിധാനം: പി.എ. ബക്കർ |
1989 | സഖാവ്: വിപ്ലവത്തിന്റെ ശുഭ്രനക്ഷത്രം | കന്നിമഴ പനിനീർ തളിച്ചെ | പിരപ്പൻകോട് മുരളി | ജി. ദേവരാജൻ | സംവിധാനം: പി.എ. ബക്കർ |
1990 | ഗോത്രം | ബാ പൂവേ ബാ പൂവേ | നാടൻ പാട്ട് | ജി. ദേവരാജൻ | സംവിധാനം: സുരേഷ് ബാബു |
1990 | ഗോത്രം | സരസിജ | ഓ.എൻ.വി. കുറുപ്പ് | ജി. ദേവരാജൻ | സംവിധാനം: സുരേഷ് ബാബു |
1990 | ഗോത്രം | കതിരോൻ കണിവയ്ക്കും | ഓ.എൻ.വി. കുറുപ്പ് | ജി. ദേവരാജൻ | സംവിധാനം: സുരേഷ് ബാബു |
1997 | മഴമുകിൽ പോലെ | പൂക്കളാകുക നമ്മൾ | കൂത്താട്ടുകുളം ശശി | നൂറനാട് കൃഷ്ണൻ കുട്ടി | സംവിധാനം: കലാധരൻ |
1997 | മഴമുകിൽ പോലെ | ഒരു ദർശനത്തിനായ് | കൂത്താട്ടുകുളം ശശി | നൂറനാട് കൃഷ്ണൻ കുട്ടി | സംവിധാനം: കലാധരൻ |
2001 | പകൽപ്പൂരം | നടവഴിയും ഇടവഴിയും എവിടേയ്ക്ക് പോണെ | എസ്. രമേശൻ നായർ | രവീന്ദ്രൻ | സംവിധാനം: അനിൽ-ബാബു |
2001 | എന്റെ ഹൃദയത്തിന്റെ ഉടമ | ഇല്ലൊരു മരച്ചില്ല ചേക്കേറുവാൻ | ഓ.എൻ.വി. കുറുപ്പ് | രവീന്ദ്രൻ | സംവിധാനം: ഭരത് ഗോപി |
2002 | ചേരി | പൂക്കൊമ്പിൽ പൂക്കും | ഗിരീഷ് പുത്തഞ്ചേരി | രവീന്ദ്രൻ | സംവിധാനം: കെ.എസ്. ശിവചന്ദ്രൻ |
2016 | ലവേഴ്സ് | തങ്കസൂര്യൻ തകർന്നു വീണു | വിജയകൃഷ്ണൻ | സുരേന്ദ്ര രാഘവ് | സംവിധാനം: ഷൈജു റൂബി |
2018 | വള്ളിക്കെട്ട് | മഴയാണ് പെണ്ണെ നിൻ മനസാണ് | ജിബിൻ | മുരളി പുനലൂർ | സംവിധാനം: ജിബിൻ |
2019 | ഗ്രാമവാസീസ് | ഓർമ്മതൻ ഊഞ്ഞാലിൽ | ഷാഹിദ ബഷീർ | ഷാബ്രോസ് | സംവിധാനം: ഷജീർ ഷാ |
2019 | സാക്ഷി | ഒരു കുഞ്ഞു പൂവ് | സുമേഷ് കൃഷ്ണൻ | ബഷീർ നൂഹ് | സംവിധാനം: സൂര്യ സുന്ദർ |
2019 | ഇൻലൻഡ് | ഒരു തരി വെട്ടം സൂര്യനായ് | ഷാഹിദ ബഷീർ | ബഷീർ നൂഹ് | സംവിധാനം: ശ്രീജിത്ത് ലാൽ |
2020 | തഞ്ചമെടാ നീ എനക്ക് (തമിഴ്) | ഉൻ കണ്ണ് രണ്ടുമേ | എം. ചാൾസ് | വാഴമുട്ടം ചന്ദ്രബാബു | സംവിധാനം: എം. ചാൾസ് |
2020 | കൊലുസ്സ് | നിലാവിന് വിട ചൊല്ലി നിൽക്കുന്ന | ജനാർദ്ദനൻ കരിവള്ളൂർ | ലൗലി ജനാർദ്ദനൻ | സംവിധാനം: ജനാർദ്ദനൻ കരിവള്ളൂർ |
2020 | പത്തൊൻപതാം നൂറ്റാണ്ട് | പറവ പാറണ | റഫീഖ് അഹമ്മദ് | എം. ജയചന്ദ്രൻ | സംവിധാനം: വിനയൻ |
2022 | ചാക്കാല | മുകിലാഴം തിരയുന്ന നിറമായി മാനം | സെബാസ്റ്റ്യൻ ഒട്ടമശ്ശേരി | മധു ലാൽ | സംവിധാനം: ജയിൻ ക്രിസ്റ്റഫർ |
അവലംബം[തിരുത്തുക]
- ↑ "പന്തളം ബാലൻ - Panthalam Balan". m3db.com. മൂലതാളിൽ നിന്നും 2017-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-13.
- ↑ "ജാതി കേരളം; പന്തളം ബാലനെ മലയാള സിനിമ പുറത്താക്കിയത് ഇങ്ങനെ". അഴിമുഖം. മൂലതാളിൽ നിന്നും 2018-02-13-ന് ആർക്കൈവ് ചെയ്തത്.
- ↑ "Profile of Malayalam Singer Panthalam Balan". മലയാളസംഗീതം.ഇൻഫോ. മൂലതാളിൽ നിന്നും 2013-06-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-13.
- ↑ https://www.manoramaonline.com/music/music-news/2020/10/19/musical-journey-of-singer-pandalam-balan.html