പന്തളം കേരള വർമ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പന്തളം കേരള വർമ്മയുടെ സ്മരണക്കായി രൂപീകരിക്കപ്പെട്ട പന്തളം കേരളവർമ്മ സാഹിത്യ സമിതി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം.

സാഹിത്യരംഗത്തും(കവിത വിഭാഗം) മാധ്യമരംഗത്തും മികച്ച സംഭാവനകൾ നൽകുന്നവർക്കായി പന്തളം കേരളവർമ കവിതാപുരസ്കാരം, പന്തളം കേരളവർമ മാധ്യമപുരസ്കാരം എന്നിങ്ങനെ രണ്ട് വ്യത്യസ്ത പുരസ്കാരങ്ങളുണ്ട്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കവിതാപുരസ്കാരം. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മാധ്യമപുരസ്കാരം.[1]

ഒ.എൻ.വി. കുറുപ്പ്, കെ. അയ്യപ്പപ്പണിക്കർ, വിഷ്ണുനാരായണൻ നമ്പൂതിരി, സച്ചിദാനന്ദൻ, കടമ്മനിട്ട രാമകൃഷ്ണൻ, അക്കിത്തം അച്യുതൻ നമ്പൂതിരി, സുഗതകുമാരി, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ പന്തളം കേരളവർമ കവിതാപുരസ്കാരം ലഭിച്ചവരാണ്.

അവലംബം[തിരുത്തുക]

  1. "പന്തളം കേരളവർമ പുരസ്‌കാരം ഏഴാച്ചേരിക്കും ബി.മുരളിക്കും". മാതൃഭൂമി. 17 ജനുവരി 2012. ശേഖരിച്ചത് 17 ജനുവരി 2012. CS1 maint: discouraged parameter (link)