പനി ഔഷധ പ്രയോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പനി വന്നാൽ എന്താണ് ഔഷധം ?[തിരുത്തുക]

കഫശല്യം[തിരുത്തുക]

 • കുരുമുളക്, തുളസിയില, വെറ്റില, തുമ്പയില എന്നിവ ചേർത്ത് കഷായം വെച്ച് തേൻ ചേർത്തു കഴിക്കുക
 • തേൻ ഇഞ്ചിനീര്, തുളസിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ചു കഴിക്കുക
 • അകത്തിയില പിഴിഞ്ഞെടുത്ത നീര് നസ്യം ചെയ്യുക
 • ഇഞ്ചി ചുട്ട് തൊലികളഞ്ഞു തിന്നുക.
 • തോലികളഞ്ഞ വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ അതേ പടി വിഴുഞ്ഞുക.
 • കയ്യോന്നിച്ചാർ നസ്യം ചെയ്യുക
 • തെങ്ങിന്റെ പൊങ്ങിനോടു ചേർന്നുള്ള ഇളയ കുരുത്തോല തിന്നുക. ഇത് അർശസ്സിനും നന്ന്.
 • നാരങ്ങാവെള്ളം തേൻ ചേർത്ത് കഴിക്കുക.
 • ആടലോടകത്തിന്റെ ഇല അരച്ച നീരെടുത്ത് ഏകദേശം ഒരു ടീസ്പൂൺ അതിൽ ഒരു കോഴിമുട്ട ഉടച്ചു ചേർത്തു കഴിക്കുക.
 • ദിവസം മുന്നോ, നാലോ നേരം ആവികൊള്ളുക.

ജലദോഷം[തിരുത്തുക]

 • കരിംജീരകം കിഴികെട്ടി തിരുമ്മി വാസനിക്കുക
 • ഗ്രാമ്പു പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക
 • തുളസിയില കഷായം വെച്ചു സേവിക്കുക
 • അമ്പതു ഗ്രാം ഇഞ്ചി കൊണ്ടു കഷായമുണ്ടാക്കി അൽപ്പം കുരുമുളകുപൊടിയിട്ടു കഴിക്കുക.
 • ചുവന്ന തുളസ്സിയില ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ ചെറുതേൻ സമം ചേർത്തു പലവട്ടം കഴിക്കുക
 • സാമ്പ്രാണിയുടെ പുക കൊള്ളുക
 • ദേവതാരുവേര് അരച്ചു പാലിൽ കുടിക്കുക.
 • ചുക്ക്, മുളക്, തിപ്പലി, ജീരകം, എന്നിവ പത്തു ഗ്രാം വീതം 200 മില്ലി വെള്ളത്തിൽ വേവിച്ച് അൽപ്പം പഞ്ചസാര ചേർത്ത് പലവട്ടം കഴിക്കുക.

തുമ്മൽ[തിരുത്തുക]

 • പച്ചകർപ്പുരം, ചെറുനാരങ്ങ അരച്ചത്, രക്തചന്ദനം പൊടിച്ചത് എന്നിവ വെളിച്ചണ്ണയിൽ ചേർത്ത് മൂപ്പിച്ച് തേച്ചു കുളിക്കുക
 • വാതംകൊല്ലിയുടെ വേര് കഴുകി ചതച്ച് കിഴിക്കെട്ടി പലതവണ മൂക്കിൽ വലിക്കുക.
 • ചുവന്ന തുളസ്സിയില ചതച്ചിട്ട് എണ്ണ മൂപ്പിച്ച് പതിവായി തലയിൽ തേക്കുക.
 • പൂവാങ്കുറുന്തൽ, ഇരട്ടിമധുരം എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തലയിൽ തേയ്ക്കുക.
 • രണ്ടു കുരുമുളക്, രണ്ടു കുടവന്റെ ഇല എന്നിവ ഒരുമിച്ച് ചവച്ചിറക്കുക.
 • ഏലത്തരിയും, വേപ്പിൻ തോലിയും അമ്പത് ഗ്രാം വീതം എടുത്ത് 100 മില്ലി വെളിച്ചെണ്ണയിൽ ചതച്ചിട്ടു മൂപ്പിച്ച് ആവശ്യത്തിനെടുത്ത് തേച്ചു കുളിക്കുക.

പൊതുവായി[തിരുത്തുക]

 • കുളിച്ചാലുടൻ തലയിൽ നീർക്കെട്ടുണ്ടാകുകയും, അതിനെ തുടർന്ന് ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുകയും ചെയ്താൽ അൽപ്പം രാസ്നാദി (ചിറ്റരത്ത) ചൂർണ്ണം കുളികഴിഞ്ഞ് തലയിൽ തിരുമ്മുന്നതു നല്ലതാണ്.
 • കുട്ടികൾക്കുണ്ടാകുന്ന എല്ലാത്തരം ചുമയ്ക്കും, കഫക്കെട്ടിനും രാസ്നാദി (ചിറ്റരത്ത) ചൂർണ്ണം 4 ഡെ. ഗ്രാം വീതമെടുത്ത് തേനിൽ ചാലിച്ച് ദിവസവും മൂന്നു നേരം വീതം തേനിൽ കഴിച്ചാൽ ശമനമുണ്ടാകും.
 • ചുമ ശ്വാസവൈകല്യം എന്നി സുഖങ്ങൾക്ക് ഗ്രാമ്പുതൈലം അൽപ്പം വെള്ളത്തിലൊഴിച്ച് നെഞ്ചത്തും പുറത്തും പുരട്ടുകയും, ഗ്രാമ്പു പൊടിച്ചത് 4 ഡൈ. ഗ്രാം വീതം രണ്ടോ, മൂന്നോ പ്രാവിശ്യം കഴിക്കുകയും ചെയ്താം നല്ല ശമനം കിട്ടുന്നതാണ്.
 • അൽപ്പം ഗ്രാമ്പുതൈലം ചൂടു വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് തൊണ്ടവേദന, ജലദേഷം, പനി, കഫക്കെട്ട് എന്നി അസുഖങ്ങളുടെ ശമനത്തിനു നല്ലതാണ്.
 • 1/2 ഗ്രാം ഗ്രാമ്പുപൊടി തേനിൽ ചേർത്ത് ദിവസവും രണ്ടു നേരം കഴിച്ചാൽ ചുമ, പനി ഇവ ശമിക്കും.
 • കുറുന്തോട്ടിയും, ഇഞ്ചിയും ചേർന്നുള്ള കഷായം പനി നിവാരണത്തിന് പ്രയോജനമാണ്.
 • 1/2 ഗ്രാം കുരുമുളക് നല്ലതു പോലെ പൊടിച്ച് തേൻ പഞ്ചസാര, നെയ്യ് ഇവ വിഷമ അളവിൽ എടുത്ത് എല്ലാം കൂടി കുഴച്ച് ദിവസവും രണ്ടു നേരം വീതം കഴിച്ചാൽ സ്വരഭേദം, ചുമ ഇവ മാറികിട്ടും.
 • ചുമ, പനി, കഫകെട്ട് എന്നി അസുഖങ്ങൾക്ക് കുരുമുളക്, ചുക്ക് തിപ്പലി ഇവ സമമെടുത്ത് അതിന്റെ 8 ഇരട്ടി വെള്ളത്തിൽ കഷായം വെച്ച് 1/4 ആക്കി വറ്റിച്ച് 20 മി. ലി വീതം രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്.
 • തോണ്ടകുത്തിയുള്ള ചുമക്ക് കുണിയുടെ ഇല പഞ്ചസാര ചേർത്ത് വായിലിട്ടു ചവച്ചു കൊണ്ടിരിക്കുന്നതു നല്ലതാണ്.
 • പനി, ചുമ, നെഞ്ചിൽ കഫക്കെട്ട്, നെഞ്ചുവേദന എന്നി അസുഖങ്ങളുള്ളപ്പോൾ കട്ടികർപ്പുരമോ, കർപ്പൂരതൈലമോ ചൂടുവെള്ളത്തിലിട്ട് ആവി കൊള്ളുകയും, മൂക്കിൽ വലിച്ചു കയറ്റുകയും ചെയ്താൽ രോഗം ശമിക്കും.
 • കടലാടി ഫലം (സ്നേഹപുല്ല്) അരച്ച് തേനിൽ ചേർത്തു കുടിച്ചാൽ ചും ശമിക്കും.
 • പുൽത്തൈലം വെള്ളത്തിലൊഴിച്ച് ആ വെള്ളം ചൂടാക്കി ആവി കൊള്ളുന്നത് ജലദോഷത്തിനു നല്ലതാണ്. പുൽത്തൈലം പുറത്തു തടവിയതിനു ശേഷം മേൽപ്പറഞ്ഞ രീതിയിൽ ആവികൊള്ളുന്നതും, ശ്വസിക്കുകയും ചെയ്താൽ കഫകെട്ടും, ബ്രോക്കെറ്റിസ് മുതലായ ആസുഖങ്ങളും ഭേദമാകും.
 • ചുക്കും, ജീരകവും കൂടീ പൊടിച്ച് പഞ്ചസാര ചേർത്തുപയോഗിച്ചാൽ ചുമ ശമിക്കും.
 • ചുക്കും അതിനിരട്ടി വറുത്തെള്ള് ഇവ രണ്ടും കൂടി ആ കൂട്ടിയതിനിരട്ടി ശർക്കര ഇവയെല്ലാം കൂടി നല്ലതു പോലെ ഇടിച്ച് 10 ഗ്രാം വീതമുള്ള ഉണ്ടകളാക്കി വെച്ചിരുന്ന്. ദിവസവും രണ്ടു നേരം ഒരോ ഉണ്ടവീതം കഴിക്കാമെങ്കിൽ ചുമ, ദഹനക്കുറവ് ഇവ മാറിക്കിട്ടും.
 • പനിക്ക് ശ്രേഷ്ഠമായ ഒരു മരുന്നാണ് അമ്യത്. അ മ്യതിന്റെ പച്ചവള്ളി നീര് 1/2 ഔൺസ് ഒരു സ്പൂൺ തേനും ചേർത്ത് രാവിലെയും, വൈകിട്ടും എന്ന ക്രമത്തിൽ 5 ദിവസം കഴിച്ചാൽ പനി, ജലദോഷം ഇവ മാറികിട്ടും.
"https://ml.wikipedia.org/w/index.php?title=പനി_ഔഷധ_പ്രയോഗങ്ങൾ&oldid=3461847" എന്ന താളിൽനിന്ന് ശേഖരിച്ചത്