Jump to content

പനാമ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനാമ സിറ്റി
പനാമ
പനാമ സിറ്റി 2012ലെ ചിത്രം
പനാമ സിറ്റി 2012ലെ ചിത്രം
പതാക പനാമ സിറ്റി
Flag
ഔദ്യോഗിക ചിഹ്നം പനാമ സിറ്റി
Coat of arms
രാജ്യംപനാമ
പ്രോവിൻസ്പനാമ പ്രോവിൻസ്
ജില്ലപനാമ ജില്ല
സ്ഥാപിതം1519 ആഗസ്റ്റ് 15
സ്ഥാപകൻപെദ്രോ അരിയാസ് ഡി ആവില
ഭരണസമ്പ്രദായം
 • പ്രസിഡണ്ട്റിക്കാർഡോ മാർട്ടിനി
 • മേയർറൊക്സാനാ മെൻഡസ്
വിസ്തീർണ്ണം
 • നഗരം275 ച.കി.മീ.(106 ച മൈ)
 • മെട്രോ
2,560.8 ച.കി.മീ.(988.7 ച മൈ)
ഉയരം
2 മീ(7 അടി)
ജനസംഖ്യ
 (2010)
 • നഗരം880,691
 • ജനസാന്ദ്രത2,750/ച.കി.മീ.(7,656/ച മൈ)
 • മെട്രോപ്രദേശം
1,272,672
HDI (2007)0.780 – high[1]
വെബ്സൈറ്റ്www.municipio.gob.pa

മധ്യഅമേരിക്കൻ രാഷ്ട്രമായ പനാമയുടെ തലസ്ഥാന നഗരമാണ് പനാമ സിറ്റി. പനാമ കനാലിന്റെ പസഫിക് സമുദ്ര പ്രവേശന കവാടത്തിനരികിൽ സ്ഥിതിചെയ്യുന്ന ഈ നഗരമാണ് പനാമയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഹൃദയം. മദ്ധ്യ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നും പനാമ സിറ്റിയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരമുള്ള 10 കെട്ടിടങ്ങളിൽ എട്ടും പനാമ സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.[അവലംബം ആവശ്യമാണ്] 1519 ഓഗസ്റ്റ് 15ന് സ്പാനിഷ് ഗവർണറായ പെദ്രോ അറിയാസ് ഡി ആവില (ദാവില എന്നും അറിയപ്പെയുന്നു)യാണ് നഗരം സ്ഥാപിച്ചത്.സ്പാനിഷ് അധിനിവേശ കാലത്ത് സ്പാനിഷ് കോളനിയായ പെറുവിൽ നിന്ന് സ്വർണവും വെള്ളിയും സ്പെയിനിലേക്ക് കടത്തിക്കൊണ്ടു പോകാനുള്ള തുറമുഖമായിരുന്നു ഇവിടം. പഴയ പനാമ അഥവാ പനാമ ലാ വിയേഹ എന്ന ആ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. യുനെസ്കോ 1997ൽ ഇവിടം ലോകപൈതൃകമായി പ്രഖ്യാപിച്ചു.

ഗ്രേറ്റർ പനാമസിറ്റി മെട്രോപ്പൊളിറ്റൻ ഏരിയയിലുള്ള ബൽബോവ ഷിപ്പിങ് വ്യവസായത്തിന്റെ കേന്ദ്രമാണ്. മധ്യ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ തൊക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. പനാമയുടെ ദേശീയ വിമാനസർവീസായ കോപ എയർലൈൻസിന്റെ ആസ്ഥാനം തൊക്കുമെനിലാണ്. യൂണിവേഴ്സിറ്റി ഒഫ് പനാമ, ലാറ്റിന യൂണിവേഴ്സിറ്റി അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഔട്ട്ലെറ്റ് ക്യാമ്പസ് എന്നിവയാണ് നഗരത്തിലെ പ്രധാന ഉന്നതവിദ്യാഭാസകേന്ദ്രങ്ങൾ. തിയട്രോ നാസിയോണൽ എന്ന ദേശീയ നാടകശാല, ഇന്റർ ഒഷ്യാനിക് കനാൽ മ്യൂസിയം, പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ ഹെറോൺസ് പാലസ്, പ്ലാസാ കത്തീഡ്രൽ തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, പനാമകനാലിനു കുറുകെയുള്ള ബ്രിഡ്ജ് ഒഫ് അമേരിക്കാസ് എന്ന പാലം പ്രസിദ്ധമാണ്.

ചിത്രശാല

[തിരുത്തുക]



അവലംബം

[തിരുത്തുക]
  1. "Informe de Desarrollo Humano en Panamá" (in Spanish). 2007. Archived from the original on 2013-11-03. Retrieved 7 September 2010.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പനാമ_സിറ്റി&oldid=3655051" എന്ന താളിൽനിന്ന് ശേഖരിച്ചത്