Jump to content

പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കള്ളായി

ആമുഖം[തിരുത്തുക]

തൃക്കൂർ പഞ്ചായത്തിലെ XI- വാർഡിൽ കള്ളായി എന്ന മലയോര പ്രദേശത്താണ് പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനകർമ്മം നടത്തിയത് മുൻമന്ത്രി ശ്രീ. പി. പി. ജോർജജ് ആണ്. മുൻ കേരള മുഖ്യമന്ത്രിയും ഗ്രന്ഥശാല പ്രസ്ഥാന നേതാവുമായ പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് പേരു നൽകിയിരിക്കുന്നത്.ഈ സ്കൂളിന്റെ മാനേജർ ശ്രീ. ടി. ജി. രാമകൃഷ്ണനും പ്രധാനാധ്യാപിക ശ്രീമതി. ടി. ആർ. ലതയുമാണ് .നഴ്സറി മുതൽ 4 വരെ ഒരോ ഡിവിഷനുകളിലായി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 4 അധ്യാപകരും, 2 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിന്റെ 5 KM ചുറ്റളവിൽ മറ്റു വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ല A. U. P. S. മരോട്ടിച്ചാൽ, S. U. P. S. ആലേങ്ങാട്, St.Pious X th U. P. S. വലൂപ്പാടം, C. J. M. A. H. S. S. വരന്തരപ്പിള്ളി എന്നിവയാണ് ഫീഡിംഗ് സ്കൂളുകൾ സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങൾക്കുവേണ്ടി മാനേജർ, PTA - MPTA, മറ്റു സന്നദ്ധ സംഘടനകൾ എന്നിവ ആശ്രാന്ത പരിശ്രമം നടത്തിവരുന്നു. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായി അധ്യാപകർ ശ്രമിക്കുന്നുണ്ട്. വിദ്യാലയത്തിനകത്തും പുറത്തും നടത്തപ്പെടുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്

ചരിത്രം[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോര പ്രദേശത്താണ് പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1976 ജൂൺ മാസത്തിലാണ് ഈ സ്ഥാപനം നിലവിൽ വന്നത്.ഈ സരസ്വതി ക്ഷേത്രം നിലവിൽ വരുന്നതിനു മുമ്പ് ആശാന്മാർ വീടുകളിലെത്തി പഠിപ്പിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ വിദ്യ അഭ്യസിപ്പിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ആശാൻ വീട്ടിലേക്കു മടങ്ങിപ്പോയിരുന്നത്.പിന്നീട് എഴുത്തു പള്ളികൾ രൂപം പ്രാപിച്ചു. കാലചക്രം തിരിഞ്ഞതോടെ ഇന്നത്തെ രീതിയിലുള്ള സ്കൂളുകൾ നിലവിൽ വന്നെങ്കിലും കള്ളായി ദേശത്ത് അതിനുള്ള സൗകര്യം ഇല്ലായിരുന്നു. കള്ളായിൽ നിന്നും 8.കി.മീ. അകലെയുള്ള പാലയ്ക്കാപ്പറമ്പിലെ സ്കൂളിലേയ്ക്കാണ് പോയിരുന്നത് അതും വളരെ കുറച്ചുപേർ മാത്രം. കാരണം ഗതാഗത സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലായിരുന്നു. ഇതിൽ ഉത്കണ്ഠാകുലരായ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ഇന്നിവിടെ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം ഈ വിദ്യാലയം പണിയുന്നതിനായി സൗജന്യമായി സ്ഥലം നൽകിയത് മൺമറഞ്ഞുപോയ ശ്രീ. തണ്ടാംപറമ്പിൽ ഗോവിന്ദനായിരുന്നു. ഓടിട്ട രണ്ടു ബ്ലോക്കുകളിലാണ് അധ്യയനം തുടങ്ങിയത്. ആരംഭത്തിൽ മൂന്ന് ഒന്നാം ക്ലാസ്സുകളും ഒരു രണ്ടാം ക്ലാസ്സുമാണുണ്ടായിരുന്നത് .അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കെ. കെ പുഷ്പാവതി ടീച്ചറായിരുന്നു. ശ്രീമതി വി .വി. മേരി, ശ്രീമതി ഇ. മാധവി, ശ്രീമതി സി. ജി. ശാന്ത എന്നിവർ അന്നത്തെ അധ്യാപകരായിരുന്നു. തുടർന്ന് ശ്രീമതി ടി. ആർ. ലത ടീച്ചർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. പല പുതിയ കർമപരിപാടികളും ടീച്ചറുടെ നേതൃത്യത്തിൽ നടപ്പിലാക്കിക്കൊണ്ടിരുക്കുന്നു. ഓരോ വർഷവും പുതിയ കർമപരിപാടികൾ ആസൂത്രണം ചെയ്ത് അധ്യാപകരും, പി.ടി.എ. അംഗങ്ങളും, മാനേജരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന സാരഥികൾ[തിരുത്തുക]

  • മാനേജർ: ശ്രീ. ടി. ജി. രാമകൃഷ്ണൻ
  • ഹെഡ്മിസ്ട്രസ്: ശ്രീമതി ടി. ആർ. ലത
  • അധ്യാപകർ: ശ്രീമതി ഷൈനി പോൾ ചുങ്കത്ത്
  • ശ്രീമതി സി. ജെ. ജയലക്ഷ്മി
  • ശ്രീമതി ഫ്ളൈബി വർഗ്ഗീസ്

അവലംബം[തിരുത്തുക]

http://www.education.kerala.gov.in/Downloads2011/Notifications/statitics/lp/thrissurlp.pdf Archived 2017-01-10 at the Wayback Machine.