Jump to content

പനനൊങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനനൊങ്ക്

പനവർഗ്ഗത്തിന്റെ കായ്ക്കുലക്കു പൊതുവെ പറയുന്ന പേരാണ് പനനൊങ്ക്. പല പനകളുടെ യും നൊങ്ക് ഭക്ഷ്യയോഗ്യമാണ്. കരിമ്പനക്കാണ് പ്രധാനമായി നൊങ്ക് ഉള്ളത്. ദാഹശമനത്തിനു ഇളനീർ എന്നപോലെ പനനൊങ്കും ഉപയോഗിക്കുന്നു. കേരളത്തിൽ പാലക്കാട് ജില്ലയാണ് നൊങ്കിന്റെ വില്പന അധികം കാണുന്നത്. കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് നൊങ്ക് പകർന്ന് കിട്ടുക. ഇന്ത്യയിൽ മാത്രമല്ല കരിമ്പനയുണ്ടാകുന്ന മിക്കവാറും എല്ലാ പ്രദേശത്തും നൊങ്ക് ഉപയോഗിക്കപ്പെടുന്നു. സെയ്ഷൽസിൽ കാണപ്പെടുന്ന ഡക്കേനിയ നോബിലിസ് എന്ന പനയിലും പനനൊങ്ക് ഉണ്ട്, ഭക്ഷണാവശ്യമായി കൃഷിചെയ്യപ്പെടുന്നുമുണ്ട്

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പനനൊങ്ക്&oldid=3945211" എന്ന താളിൽനിന്ന് ശേഖരിച്ചത്