പനച്ചമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു തമിഴ്നാട് കേരള അതിർത്തി പ്രദേശം ആണ്പനച്ചമൂട്‌. ഈ പ്രദേശം ഇന്ന് ശ്രദ്ധയാകർഷിക്കുന്നത് ഇവിടുത്തെ അന്തരാഷ്ട്രനിലവാരത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന ചന്തയുടെ പേരിൽ ആണ്[1].[2] തിരുവനന്തപുരം ജില്ലയിലെ പഴക്കംചെന്ന ഏറ്റവുംവലിയ ചന്തകളിൽ ഒന്നാണ് പനച്ചമൂട്‌ ചന്ത. തിരുവനന്തപുരം ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യപാരകേന്ദ്രമാണ് പനച്ചമൂട്‌ [3]. വെള്ളറട ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്നതും പനച്ചമൂട്‌ ടൌണിൽ ആണ്.[4]

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപെടുന്ന ജെ.സി. ദാനിയേൽ മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരൻ ചിത്രീകരിക്കാൻ ആവശ്യമായ പണം കണ്ടെത്തിയത് ഇന്നത്തെ പനച്ചമൂട് ഉൾപെടുന്ന പ്രദേശത്ത് അദ്ദേഹത്തിനു ഉണ്ടായിരുന്ന നൂറു ഏക്കർ സ്ഥലം വിറ്റിട്ടാണ് എന്ന് ചരിത്രം പറയുന്നുണ്ട്.

നിരവധി വ്യാപാരസ്ഥാപനങ്ങളും, ബാങ്കുകളും, സിനിമാ തീയറ്റർ, കല്യാണ മണ്ഡപങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഒപ്പം ഒരു കോളേജും സ്ഥിതിചെയ്യുന്നുണ്ട്.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

  • പനച്ചമൂട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • പനച്ചമൂട് ജുമാ മസ്ജിദ്
  • സെന്റ്‌ ജൂട്സ് ചർച്ച്
  • സി എസ് ഐ ചർച്ച് പനച്ചമൂട്‌

പനച്ചമൂട്‌ വഴി കടന്നുപോകുന്ന റോഡുകൾ[തിരുത്തുക]

  • നെയ്യാറ്റിൻകര വെള്ളറട റോഡ്‌
  • പാറശ്ശാല വെള്ളറട റോഡ്‌
  • കുളച്ചൽ റോഡ്‌

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പനച്ചമൂട്&oldid=3805879" എന്ന താളിൽനിന്ന് ശേഖരിച്ചത്