പദ്മാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്മാവതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പദ്മാവതി
മഗധയിലെ മഹാറാണി
ജനനംബി.സി. 280
മരണംബി.സി. മൂന്നാം നൂറ്റാണ്ട്
രാജകൊട്ടാരംപാടലീപുത്രം,
മൗര്യ സാമ്രാജ്യം
മക്കൾകുണാൽ
മതവിശ്വാസംജൈനമതം

മൗര്യ ചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പത്നിയായിരുന്നു മഹാറാണി പദ്മാവതി. അശോകനുശേഷം കിരീടാവകാശം ഉണ്ടായിരുന്ന പുത്രൻ കുണാലിന്റെ മാതാവ്. (കുണാൽ അന്ധനായതിനാൽ അദ്ദേഹത്തിന്റെ പുത്രൻ സമ്പ്രതിയെ അശോകൻ തന്റെ അന്തരവകാശിയായി പ്രഖ്യാപിച്ചു). കുണാലിനു ജന്മം നൽകി അധികനാളുകൾ പദ്മാവതി ജീവിച്ചിരുന്നില്ല. കുണാലിനെ പിന്നീട് വളർത്തിയത് അശോകന്റെ മറ്റൊരു പത്നിയായ മഹാറാണി ദേവിയാണ്. പദ്മാവദി ജനിച്ചത് ബി.സി. 280 ആണന്നാണ് കരുതുന്നത്. അശോകൻ ഹിന്ദുമതം ഹിന്ദുമതവിശ്വാസിയായിരുന്നപ്പോൾ പദ്മാവതി ജൈനമത വിശ്വാസിയായി ജീവിച്ചു.[1]. അശോകനു നാലുഭാര്യമാരുണ്ടായിരുന്നപ്പോഴും മഹാറാണിയായത് പദ്മാവതിയായിരുന്നു. പദ്മാവതിയുടെ മരണശേഷം റാണി ദേവി മഹാറാണിയായി.

അവലംബം[തിരുത്തുക]

  1. A History of Ancient and Early Medieval India (from Stone Age to the 12th century) by Upinder Singh, published by Pearson
"https://ml.wikipedia.org/w/index.php?title=പദ്മാവതി&oldid=3318539" എന്ന താളിൽനിന്ന് ശേഖരിച്ചത്