ഓട്ടു പത്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്തൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ആ ഹാരമാണ് ഓട്ടു പത്തൽ. ഉത്തര കേരളത്തിലെ നാദാപുരത്ത് പാരമ്പര്യമായി മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന ഓട്ടു പത്തൽ പ്രശസ്തമാണ്. സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ മുസ്ലിം സൽക്കാരങ്ങളിൽ ഇത് പ്രാധാന്യം അർഹിക്കുന്ന ഒരു വിഭവമാണ്. ഇതിനു കണ്ണൂരിൽ ഒറോട്ടി എന്നും വിളിക്കാറുണ്ട്.

പുഴുങ്ങലരി വെള്ളത്തിൽ കുതിർത്ത് വെള്ളം ഊറ്റി കളഞ്ഞ് ഉപ്പും ചേർത്ത് അരച്ചെടുത്ത് ഇരുവശത്തും വാഴയിലവെച്ച് പരത്തി, ഓട്ടിന്റെ പരന്ന പാത്രത്തിലാണ് ചുട്ടെടുക്കാറുള്ളത്. ചുട്ടെടുത്ത പത്തൽ തേങ്ങാപാലിൽ മുക്കിയെടുക്കുന്നു.[1]

  1. "Oottu pathal".
"https://ml.wikipedia.org/w/index.php?title=ഓട്ടു_പത്തൽ&oldid=3994543" എന്ന താളിൽനിന്ന് ശേഖരിച്ചത്