പത്തപ്പിരിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പത്തപ്പിരിയം


Pathappiriyam
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
Telephone code0483
വാഹന റെജിസ്ട്രേഷൻKL-10

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പത്തപ്പിരിയം.കോഴിക്കോട് ഗൂഡല്ലൂ൪ സ൦സ്ഥാന പാതയിൽ മഞ്ചേരിയിൽ നിന്ന് 10കി.മി ദൂരത്തു൦ എടവണ്ണയിൽ നിന്ന് 3കി.മി ദൂരത്തു൦ ആയി സ്ഥിതി ചെയ്യുന്ന. എടവണ്ണ പഞ്ചായത്തിൽ എടവണ്ണ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടൌണാണ് പത്തപ്പിരിയ൦. എടവണ്ണയിൽ നിന്ന് പത്തപ്പിരിയത്തേക്കുള്ള 3കി.മി സംസ്ഥാന പാതയിലെ റോഡ് ലോകനിലവാര൦ പുല൪ത്തുന്ന രീതിയിൽ പി കെ ബഷീർ എ൦ എൽ എ നവീകരിച്ചിട്ടുണ്ട്.

ഏറനാട് നിയോജക മണ്ഡലത്തിൽ വരുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് പേരുകേട്ട സ്ഥലമാണ്.ഏറനാട് എ൦ എൽ എ പി കെ ബഷീർ പത്തപ്പിരിയ൦ സ്വദേശിയാണ്. എഴുത്ത്കാരൻ എം ഐ തങ്ങൾ , മുജാഹിദ് പണ്ഡിതൻ എ പി അബ്ദുൽ ഖാദർ മൌലവി എന്നിവർ ഈ പ്രദേശത്ത്കാരാണ്,

ഭക്ത പ്രിയം ലോപിച്ചതാണ് പത്തപ്പിരിയം എന്ന് കരുതുന്നു . ഏറനാടിന്റെ രാഷ്ട്രീയ വിദ്യഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവകൾ അർപ്പിച്ച പെരൂൽ അഹമദ് സാഹിബ് ഈ പ്രദേശത്ത് കാരനായിരുന്നു.

മുസ്ലിം നവോത്ഥാന രംഗത്ത് മുന്നിൽ നടന്ന പ്രദേശമാണ്.

വ്യവസായ സ്ഥാപനങ്ങൾ[തിരുത്തുക]

  • അരഞ്ഞിക്കൽ ഗ്രാനൈറ്റ് ക്രഷർ- ക്വാറി- ടാർ- കോൺക്രീറ്റ് മിശ്രണ പ്ലാൻറ്[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/malappuram/malayalam-news/mancheri-malayalam-news-1.732195
"https://ml.wikipedia.org/w/index.php?title=പത്തപ്പിരിയം&oldid=3085768" എന്ന താളിൽനിന്ന് ശേഖരിച്ചത്