പതേരി വളപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ചേളാരി എന്ന പ്രദേശത്തെ ചെറിയ ഗ്രാമമാണ് പൂതേരി വളപ്പ്. പല തരം ചരിത്രങ്ങളും ഈ ഗ്രാമത്തിന് പിന്നിലുണ്ട് 1000 ഏക്കറിന് മുകളിലുള്ള ഈ ഭൂമി കൈവശമുണ്ടായിരുന്നത് പൂതേരി അമ്മ എന്ന സ്ത്രീയുടെ കയ്യിലാണത്ര. സ്വത്ത് തർക്കം കാരണം ഈ ഭൂമി സർക്കാർ ഏറ്റെടുത്തു. പൂതേരി ഇല്ലം ഇപ്പോൾ ഫറോക്കിൽ സ്ഥിതി ചെയ്യുന്നുണ്ട്. സർക്കാർ ഏറ്റെടുത്ത ഭൂമി മിച്ചഭൂമിയാക്കി സർക്കാർ പാവപ്പെട്ടവർക്ക് കൊടുത്തു. പല മതങ്ങളിലും മറ്റുമായി 500ഓളം വീട്ടുകാർ ഇവിടെ താമസിക്കുന്നു. മത സൗഹാർദ പരമായ ജീവിതമാണ് ഇവിടെ. മൂന്നിയൂർ പഞ്ചായത്തിലാണ് പൂതേരിവളപ്പന്റെ സ്ഥാനം. വയലുകളാലും കായലുകളാലും സമ്പന്നമാണ് ഇവിടം.

"https://ml.wikipedia.org/w/index.php?title=പതേരി_വളപ്പ്&oldid=3314632" എന്ന താളിൽനിന്ന് ശേഖരിച്ചത്