പത്തിയൂർ ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പതിയൂർ ദേവീക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തിയൂർ ദേവിക്ഷേത്രം ഒരു കാഴ്ച

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തു പത്തിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പത്തിയൂർ ദേവീക്ഷേത്രം. ദുർഗാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മൂന്നരയടി പൊക്കമുള്ള ചതുർബാഹുവായ വിഗ്രഹമാണ് ഇവിടെയുള്ളത്. പുരാതന കേരളത്തിൽ പരശുരാമൻ നിർമ്മിച്ച 108 ശ്രീ ദുർഗാംബിക ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ഗണപതി, ശിവൻ, ഹനുമാൻ തുടങ്ങിയ ദേവന്മാരാണ് ഇവിടെ ഉപദേവതാ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.[1]

ഉത്സവങ്ങൾ[തിരുത്തുക]

മീനമാസത്തിലെ മകം നക്ഷത്രത്തിലാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഈ ക്ഷേത്രത്തിൽ ആരംഭിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് പൂരംകുളി പോലെയുള്ള ചില പ്രത്യേക അനുഷ്ടാനങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്.[2]

വഴിപാടുകൾ[തിരുത്തുക]

പന്തിരുന്നാഴി തെരളി, ചതുർശത നിവേദ്യം, മലർ നിവേദ്യം, മുഴുക്കാപ്പ്, ചുറ്റുവിളക്ക് തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്തിയൂർ_ദേവീക്ഷേത്രം&oldid=2844550" എന്ന താളിൽനിന്ന് ശേഖരിച്ചത്