Jump to content

പതിമൂക്കൻ കുരങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂക്കൻ കുരങ്ങ്
Golden Snub-nosed Monkey
(Rhinopithecus roxellana)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Rhinopithecus

Type species
Semnopithecus roxellana
Species

Rhinopithecus roxellana
Rhinopithecus bieti
Rhinopithecus brelichi
Rhinopithecus avunculus

പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്ന വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് പതിമൂക്കൻ കുരങ്ങ്. ചൈനയുടെ തെക്കൻ പ്രദേശങ്ങൾ, വിയറ്റ്നാമിന്റെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്‌ പതിമൂക്കൻ കുരങ്ങ് സാധാരണയായി കാണപ്പെടുന്നത്. വളരെ അപൂർവ്വമായി കാണപ്പെടുന്ന പതിമൂക്കൻ കുരങ്ങുകളെക്കുറിച്ച് കാര്യമായ ഗവേഷണങ്ങൾ ഇതുവരെ നടന്നിട്ടില്ല.

ശരീര ഘടന

[തിരുത്തുക]

പേരു സൂചിപ്പിക്കുന്നതു പോലെയുള്ള മൂക്കാണ്‌ ഇത്തരം കുരങ്ങുകൾക്കുള്ളത്, വട്ടമുഖത്തിൽ കുറുകിയതും പതിഞ്ഞതുമായ മൂക്കിൽ നാസാരന്ധ്രങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നു. പ്രത്യേകിച്ച് പുറത്തുംതോളിലും പല വർണ്ണത്തിലുള്ള മിനുസമുള്ളതും നീളംകൂടിയതുമായ രോമങ്ങളാൽ ആവൃതമായിരിയ്ക്കും. പൂർണവളർച്ചയെത്തുമ്പോൾ 51-83 സെ.മി. നീളവും വാലിന് 55-97 സെ.മി നീളവും ഉണ്ടാകും.

ആഹാര രീതി

[തിരുത്തുക]

പൊതുവെ അറുനൂറ് അംഗങ്ങൾ വരെയുള്ള വലിയ കൂട്ടമായിട്ടാണ്‌ കാണപ്പെടുന്നത്, എന്നിരുന്നാലും ശൈത്യകാലം പോലുള്ള ഭക്ഷണത്തിനു ദൗർലഭ്യമുള്ള സമയങ്ങളിൽ ഇവ ചെറിയ കൂട്ടങ്ങളായി പിരിയാറുണ്ട്. കായ്കനികളും മുളനാമ്പുകളും ഇലകളുമാണ്‌ പ്രധാന ഭക്ഷണം. വിവിധ അറകളുള്ള ആമാശയം ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു.

സ്വഭാവം

[തിരുത്തുക]

കൂടുതൽ സമയവും മരങ്ങളിൽ തന്നെയാണ്‌ പതിമൂക്കൻ കുരങ്ങുകൾ ചെലവഴിക്കുന്നത്. 4000 മീറ്റർ വരെ പൊക്കം ഉള്ള വനപ്രദേശങ്ങളിലാണ്‌ പ്രധാനമായും പതിമൂക്കൻ കുരങ്ങുകൾ അധിവസിക്കുന്നത്. എങ്കിലും ശിശിരകാലമാകുമ്പോൾ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ചേക്കേറാറുണ്ട്. മറ്റു കുരങ്ങിൻ കൂട്ടത്തിൽ നിന്നു വ്യത്യസ്തമായി ഈകൂട്ടങ്ങളിൽ പെൺകുരങ്ങുകളേ അപേക്ഷിച്ച് ആൺ കുരങ്ങുകളാണ്‌ കൂടുതലുള്ളത്. മേൽക്കോയ്മയ്ക്ക് വേണ്ടി സാധാരണയായി ഉച്ചത്തിൽ ശബ്ദം വയ്ക്കാറുണ്ട്‌.

പ്രത്യുത്പാദനം

[തിരുത്തുക]

ഇണചേരാനുള്ള ആവേശം അദ്യം പ്രകടിപ്പിക്കുന്നത് പെൺകുരങ്ങുകളാണ്‌‌. ഇവ ആൺകുരങ്ങുകളുടെ കണ്ണിൽ നോക്കിയിട്ട് കുറച്ചകലേക്ക് ഓടിമാറി പ്രത്യുല്പാദന അവയവം ഉദ്ദീപിപിക്കും. ആൺ കുരങ്ങുകൾക്ക് താത്പര്യം(സാധാരണയായി എപ്പോഴും താത്പര്യം ഉണ്ടാകാറില്ല) ഉണ്ടായാൽ വന്ന് ഇണ ചേരും. ഗർഭധാരണ കാലയളവ് 200 ദിവസം വരെയാണ്‌. വസന്തകാലത്തിനൊടുവിലൊ ശിശിരകാലത്തിന്റെ ആരംഭത്തിലൊ ആണ്‌ പെൺകുരങ്ങുകൾ കുട്ടികൾക്ക് ജന്മം നൽകുന്നത്. പ്രായപൂർത്തിയാകാൻ 6 മുതൽ 7 വർഷം വരെ എടുക്കും. ഇവയുടെ ജീവിതകാലത്തെ പറ്റി ജന്തുശാസ്ത്രജ്ഞന്മാർക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

വർഗ്ഗങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 173–174. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പതിമൂക്കൻ_കുരങ്ങ്&oldid=3636100" എന്ന താളിൽനിന്ന് ശേഖരിച്ചത്