Jump to content

പണ്ഡിറ്റ് ജസ്‌രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പണ്ഡിറ്റ് ജസ്​രാജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണ്ഡിറ്റ് ജസ്​രാജ്
പണ്ഡിറ്റ് ജസ്​രാജ് (2015)
ജനനം (1930-01-28) 28 ജനുവരി 1930  (94 വയസ്സ്)
മരണം17 ഓഗസ്റ്റ് 2020(2020-08-17) (പ്രായം 90)
തൊഴിൽഹിന്ദുസ്ഥാനി ഗായകൻ
ജീവിതപങ്കാളി(കൾ)
മധുര ശാന്താറാം
(m. 1962; his death 2020)
കുട്ടികൾ
ബന്ധുക്കൾ
പണ്ഡിറ്റ് ജസ്​രാജും രമേഷ് നാരായണനും കച്ചേരിക്കിടെ

മേവതി ഘരാനയിലെ വിശ്രുതനായ ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് ജസ്​രാജ് (ജീവിതകാലം : 28 ജനുവരി 1930  – 17 ആഗസ്ത് 2020).[4] 80 വർഷത്തിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ സംഗീതജീവിതത്തിൽ നിരവധി പ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിവന്നു. അദ്ദേഹത്തിന്റെ ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ ആലാപനങ്ങൾ ആൽബങ്ങളും ഫിലിം സൗണ്ട് ട്രാക്കുകളുമായി മാറി. ഇന്ത്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ അദ്ദേഹം സംഗീതം പഠിപ്പിക്കുകയും അദ്ദേഹത്തിന്റെ വയലിനിസ്റ്റ് കലാ രാംനാഥിനെപ്പോലുള്ള ചില ശിഷ്യർ പലരും പ്രശസ്തരായ സംഗീതജ്ഞരായി മാറുകയും ചെയ്തു. 2020 ആഗസ്റ്റ് 17 ന് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ജഴ്സിയിലെ ഭവനത്തിൽവച്ച് 90 ആമത്തെ വയസിൽ ഹൃദയാഘാതത്തെത്തുടർന്ന്‌ അദ്ദേഹം അന്തരിച്ചു.[5]

ജീവിതരേഖ

[തിരുത്തുക]

ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ൽ ജനിച്ചു.[6] മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി, ജസ്​രാജിന് നാലു വയസ്സുള്ളപ്പോൾ അന്തരിച്ചു. അന്നേ ദിവസം അദ്ദേഹം അവസാനത്തെ നൈസാമിന്റെ ദർബാറിലെ ദേശീയ സംഗീതജ്ഞന്റെ പദവി ഏറ്റെടുക്കേണ്ടതായിരുന്നു.[7][8]:xli ജസ്‌രാജിന്റെ ജ്യേഷ്ഠനായ പണ്ഡിറ്റ് പ്രതാപ് നാരായണൻ സമർത്ഥനായ സംഗീതജ്ഞനും സംഗീതസംവിധായക ദ്വയം ജതിൻ-ലളിത്, ഗായിക-നടി സുലക്ഷണ പണ്ഡിറ്റ്, നടി വിജേത പണ്ഡിറ്റ് എന്നിവരുടെ പിതാവുമായിരുന്നു.[9] അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഗായകനായ പണ്ഡിറ്റ് മണിറാം ആയിരുന്നു.

അച്ഛന്റെ കീഴിൽ സംഗീതപഠനം ആരംഭിച്ച ജസ്‌രാജ്, പിന്നീട് ജ്യേഷ്ഠൻ മണിറാമിന്റെ പക്കലും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായിത്തീർന്നു. യൗവ്വനകാലം ഹൈദരാബാദിൽ ചെലവഴിച്ച ജസ് രാജ് ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതപരിശീല ഗോത്രമായ മേവതി ഘരാനയിലെ സംഗീതജ്ഞരോടൊപ്പം സംഗീതം പഠിക്കാൻ പലപ്പോഴും ഗുജറാത്തിലെ സാനന്ദിലേക്ക് യാത്ര ചെയ്തിരുന്നു.[10] ശാസ്ത്രീയ സംഗീതത്തോട് വളരെയധികം അർപ്പണബോധമുള്ള സാനന്ദിലെ താക്കൂറായിരുന്ന സാഹിബ് മഹാരാജാ ജയവന്ത് സിംഗ് വാഗേലയ്ക്ക്[11] വേണ്ടി ജസ് രാജ് ഗാനാലാപനം നടത്തുകയും അദ്ദേഹത്തിൽ നിന്ന് പരിശീലനം നേടുകയും ചെയ്തു.[12][13] 1946 ൽ ജസ്‌രാജ് കൊൽക്കത്തയിലേക്ക് മാറുകയയും, അവിടെ റേഡിയോയ്ക്കായി ശാസ്ത്രീയ സംഗീതാലാപനം ആരംഭിക്കുകയും ചെയ്തു.[14] 1960 ൽ ബഡേ ഗുലാം അലി ഖാന്റെ ശിഷ്യനാകാനുള്ള സ്നേഹപൂർവ്വമായ ക്ഷണം അദ്ദേഹം നിരസിച്ചു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടർന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയിൽ മനം നൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തിൽ ശ്രദ്ധയൂന്നി.

സ്വകാര്യജീവിതം

[തിരുത്തുക]

1962 ൽ ജസ്‍രാജ് 1960 ൽ ബോംബെയിൽ വച്ച് കണ്ടുമുട്ടിയ ചലച്ചിത്ര സംവിധായകൻ വി. ശാന്താറാമിന്റെ മകളായ മധുര ശാന്താറാമിനെ വിവാഹം കഴിച്ചു.[15] ആദ്യം കൊൽക്കത്തയിൽ താമസിച്ച ദമ്പതികൾ 1963 ൽ മുംബൈയിലേക്ക് താമസം മാറി.[16] ശാരംഗ് ദേവ് പണ്ഡിറ്റ് എന്ന പേരിൽ ഒരു പുത്രനും, ദുർഗ്ഗ ജസ്രാജ് എന്ന പേരിൽ ഒരു പുത്രിയുമായി അവർക്ക് രണ്ട് മക്കളുണ്ടാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പത്നി മധുര ശാന്താറാം 2009 ൽ സംഗീത മാർത്താണ്ഡ പണ്ഡിറ്റ് ജസ്രാജ് എന്ന ചിത്രം നിർമ്മിക്കുകയും[17] 2010 ൽ അവരുടെ ആദ്യത്തെ മറാത്തി ചിത്രമായ അയി തുസാ ആഷിർവാദിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ഇതിൽ അവരുടെ ഭർത്താവിനോടൊപ്പം ലതാ മങ്കേഷ്കറും മറാത്തിയിൽ പാടിയിരുന്നു.[18][19]

കച്ചേരികൾ

[തിരുത്തുക]
2007 ൽ ഹൈദരാബാദിൽ നടന്ന പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത സമരോഹിൻറെ വേദിയിൽ പണ്ഡിറ്റ് ജസ്‌രാജ്.

അപൂർവ്വ ശബ്ദ സൗകുമാര്യത്തിനുടമയായ ജസ്‌രാജ് ബാബാ ശ്യാം മനോഹർ ഗോസ്വാമി മഹാരാജിന്റെ പക്കൽ ഹവേലി സംഗീതത്തിലും ഗവേഷണം നടത്തി. സംഗീത രംഗത്ത് നിരവധി പുതിയ നവീനതകൾ പരീക്ഷിച്ച ജസ്‌രാജ് ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകി. ആൺ - പെൺ ഗായകർ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചു. പൂനയിലെ സംഗീതാരാധകർ ഇതിനെ ജസ്‌രംഗി എന്നു പേരിട്ട് വിളിക്കുന്നു.

രത്തൻ മോഹൻ ശർമ്മ, സജ്ഞയ് അഭയാങ്കർ, രമേഷ് നാരായൺ, സുമൻഘോഷ്, തൃപ്തി മുഖർജി, രാധാരാമൻ കീർത്തന തുടങ്ങി നിരവധി ശിഷ്യന്മാരുണ്ട്. അച്ഛന്റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരിൽ എല്ലാ വർഷവും സംഗീതാഘോഷങ്ങൾ നടത്താറുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മഭൂഷൺ 1990[20]
  • പത്മവിഭൂഷൺ - 2000[20]
  • പത്മശ്രീ - 1975[20]
  • സംഗീത നാടക അക്കാദമി അവാർഡ് 1987[21]
  • സംഗീത് കലാ രത്ന[22]
  • മാസ്റ്റർ ദീനാനാഥ് മംഗേഷ്കർ അവാർഡ്[21]
  • ലതാ മംഗേഷ്കർ പുരസ്കാരം
  • മഹാരാഷ്ട്രാ ഗൗരവ് പുരസ്കാർ[23]
  • സ്വാതി സംഗീത പുരസ്‌കാരം 2008[24][25]
  • സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്[26] (2010)
  • ഭാരത രത്ന ഭീംസെൻ ജോഷി ക്ലാസ്സിക്കൽ മ്യൂസിക് ലൈഫ് അച്ചീവ്മെന്റ് അവാർഡ് (2013)[27]
  • മർവാർ സംഗീത് രത്ന അവാർഡ് 2014[28]
  • ഭാരത് മുനി സമ്മാൻ (2010) [29][30]

അവലംബം

[തിരുത്തുക]
  1. "Pandit Jasraj passes away at 90". The Indian Express (in ഇംഗ്ലീഷ്). 2020-08-17. Retrieved 2020-08-17.
  2. "Music legend Pandit Jasraj, recipient of Padma Vibhushan award, passes away at the age of 90". www.timesnownews.com (in ഇംഗ്ലീഷ്). Retrieved 2020-08-17.
  3. . Interview with Vanessa Viegas"Pandit Jasraj looks back on gold mohurs from a king, hopes for more voices to join his" (en ഭാഷയിൽ). Hindustan Times. 20 January 2020. https://www.hindustantimes.com/mumbai-news/can-teach-students-on-skype-pandit-jasraj/story-chj7Dz0CYQhUZp1CUDHPcM.html. ശേഖരിച്ചത് 2 June 2020. 
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-24. Retrieved 2013-06-14.
  5. "Renowned vocalist Pandit Jasraj passes away at 90". Retrieved 18-August-2020. {{cite web}}: Check date values in: |access-date= (help)
  6. Kamat's Potpourri: Mohan Nadkarni article on Pandit Jasraj
  7. A custom of culture Archived 2005-01-15 at the Wayback Machine. The Hindu, Dec 01, 2004.
  8. Jaisi, sadiq; Luther, Narendra (2004). The Nocturnal Court: The Life of a Prince of Hyderabad. Oxford University Press. ISBN 978-0195666052. Retrieved 24 May 2013.
  9. Pawar, Yogesh (15 March 2019). "Pt Jasraj's 90-year musical journey". DNA India (in ഇംഗ്ലീഷ്). Retrieved 19 August 2019.
  10. Paul, Papri (28 January 2015). "Pandit Jasraj takes a trip down the memory lane to relive his idyllic childhood spent in Hyderabad". The Times of India. Retrieved 5 August 2017.
  11. . Interview with Rajashree Balaram"The Master's Voice". Harmony — Celebrate Age. 1 November 2009. https://www.harmonyindia.org/people_posts/the-masters-voice/. 
  12. . Interview with Rajashree Balaram"The Master's Voice". Harmony — Celebrate Age. 1 November 2009. https://www.harmonyindia.org/people_posts/the-masters-voice/. 
  13. "Pandit Jasraj: 'Music is what can take you to heaven'". gulfnews.com (in ഇംഗ്ലീഷ്). Retrieved 21 May 2020.
  14. Paul, Papri (28 January 2015). "Pandit Jasraj takes a trip down the memory lane to relive his idyllic childhood spent in Hyderabad". The Times of India. Retrieved 5 August 2017.
  15. . Interview with Anubha Sawhney"Raag Jasraj, in the maestro's voice". The Times of India. 27 December 2003. http://timesofindia.indiatimes.com/delhi-times/Raag-Jasraj-in-the-maestros-voice/articleshow/386548.cms. ശേഖരിച്ചത് 5 August 2017. 
  16. . Interview with S. Priyadershini"Jai ho! Jasraj". The Hindu. 8 October 2007. http://www.thehindu.com/todays-paper/tp-features/tp-metroplus/jai-ho-jasraj/article2254030.ece. 
  17. "Madhura Jasraj recounts life with the Maestro". Ministry of Information and Broadcasting (India). 26 November 2009.
  18. Nivas, Namita (10 September 2010). "Age no bar". The Indian Express.[പ്രവർത്തിക്കാത്ത കണ്ണി]
  19. "V Shantaram's daughter turns director". Hindustan Times (in ഇംഗ്ലീഷ്). 26 October 2010. Retrieved 6 July 2020.
  20. 20.0 20.1 20.2 "Padma Awards Directory (1954–2017)" (PDF). Ministry of Home Affairs.{{cite web}}: CS1 maint: url-status (link)
  21. 21.0 21.1 "Pandit Jasraj". Sangeet Natak Akademi. Archived from the original on 2017-09-09. Retrieved 22 August 2019.
  22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; interesting എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  23. Rockwell, Teed (13 October 2008). "Pandit Jasraj in Concert". India Currents. Retrieved 14 May 2020.
  24. "Marar, Jasraj bag awards". The Hindu. 12 March 2008.{{cite news}}: CS1 maint: url-status (link)
  25. "Pandit Jasraj gets Kerala Govt's award". Hindustan Times (in ഇംഗ്ലീഷ്). 12 March 2008. Retrieved 6 July 2020.
  26. "Declaration of Sangeet Natak Akademi fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the year 2009" (Press release). Ministry of Culture. 16 February 2010. Retrieved 17 February 2010.
  27. "Pandit Jasraj to Receive Maharashtra Government's Top Music Award" (Press release) (in ഇംഗ്ലീഷ്). Press Trust of India. Retrieved 27 April 2020 – via India West.[പ്രവർത്തിക്കാത്ത കണ്ണി]
  28. "Three music maestros get Marwar Sangeet Ratna Award". Hindustan Times. 11 December 2014. Retrieved 22 August 2019 – via PressReader.
  29. "भरतमुनि सम्मान 2010". jagranjosh.com. 2010. Retrieved 28 December 2012. शास्त्रीय गायक पद्मविभूषण पंडित जसराज को वर्ष 2010 का भरतमुनि सम्मान देने का निर्णय कलिंगयान तोरियात्रिकम द्वारा 10 दिसंबर 2010 को लिया गया.
  30. "Hema Malini receives Bharat Muni Samman: Wonder Woman - Who are you today?". wonderwoman.intoday.in. 2012. Archived from the original on 2015-10-17. Retrieved 28 December 2012. The earlier recipients are Thankamani Kutty (Bharatanatyam), Pandit Birju Maharaj (kathak), Pandit Jasraj (vocalist)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പണ്ഡിറ്റ്_ജസ്‌രാജ്&oldid=4094558" എന്ന താളിൽനിന്ന് ശേഖരിച്ചത്