ഉള്ളടക്കത്തിലേക്ക് പോവുക

പഡാസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഡാസ് നദി
Padas River as seen on Beaufort District
നദിയുടെ കാഴ്ച.
Country Malaysia
State Sabah
DivisionInterior Division
Precise locationവടക്കുപടിഞ്ഞാറൻ ബോർണിയോ
Physical characteristics
പ്രധാന സ്രോതസ്സ്ലോങ് പാസിയ മുതൽ ബ്യൂഫോർട്ട്, കെനിൻഗൗ, ടെനോം ജില്ല എന്നിവിടങ്ങളിലെ മലനിരകളിലൂടെ.
നദീമുഖംബ്യൂഫോർട്ട് ജില്ലയിൽവച്ച് ദക്ഷിണ ചൈനാക്കടലിലേക്ക് പതിക്കുന്നു.
Sea level
5°10′50.4″N 115°33′36.7″E / 5.180667°N 115.560194°E / 5.180667; 115.560194
Discharge
  • Location:
    Near mouth
  • Average rate:
    9.43 കി.m3/a (299 m3/s)[1]
നദീതട പ്രത്യേകതകൾ
Progressionദക്ഷിണ ചൈനാക്കടൽ
River systemപഡാസ് നദി[2][3]

മലേഷ്യയിലെ സബാ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഉൾനാടൻ വിഭാഗത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് പഡാസ് നദി (മലയ്: സുംഗൈ പടാസ്). വടക്കുപടിഞ്ഞാറൻ സബായിലെ പർവതനിരകളിലെ അതിന്റെ ഉറവിടം മുതൽ ബ്യൂഫോർട്ട് പട്ടണത്തിന് തെക്ക് പടിഞ്ഞാറായി, ദക്ഷിണ ചൈനാക്കടലിലേയ്ക്കുള്ള അതിന്റെ പതനസ്ഥാനം വരെ ഇതിന് ഏകദേശം 120 കിലോമീറ്റർ (75 മൈൽ) നീളമുണ്ട്. സിപ്പിറ്റാങ് ജില്ലയിലെ ലോംഗ് പാസിയയിൽ നിന്നുത്ഭവിക്കുന്ന ഈ നദി ക്രോക്കർ പർവതവ്യവസ്ഥയുടെ ഭാഗമായ ബ്യൂഫോർട്ട്, കെനിംഗൌ, ടെനോം ജില്ലകളിലെ പർവത നിരകളിലൂടെയാണ് കടന്നുപോകുന്നത്.

സവിശേഷതകൾ

[തിരുത്തുക]

ലാബുവാൻ മേഖലയ്ക്കും ബ്യൂഫോർട്ട്, ടെനോം എന്നീ രണ്ട് ജില്ലകൾക്കും ജലവിതരണം നൽകുന്നതിനാൽ ഒരു പ്രധാന നദിയായി കണക്കാക്കപ്പെടുന്ന ഇത്, സബാ സംസ്ഥാനത്തിന്റെ മുഴുവൻ പടിഞ്ഞാറൻ തീരത്തേക്കുമുള്ള ജലവൈദ്യുതിയുടെ ഒരു പ്രധാന ഉറവിടമെന്ന നിലയിലും സുപ്രധാനമാണ്. ലിവാഗു, കിയുലു നദി എന്നിവയോടൊപ്പം സബായിലെ വാട്ടർ റാഫ്റ്റിംഗ് വിനോദ പ്രവർത്തനങ്ങളുടെ ഒരു ലക്ഷ്യസ്ഥാനം കൂടിയാണ് ഈ നദി.[4][5]

ഇതും കാണുക

[തിരുത്തുക]
  • മലേഷ്യയിലെ നദികളുടെ പട്ടിക
  • സിറ്റോംപോക്ക് പാലം

കൂടുതൽ വായിക്കുക

[തിരുത്തുക]
  • "Kompendium (Data dan Maklumat Asas JPS)" [Compendium (DID Basic Data and Information)] (PDF). Department of Irrigation and Drainage, Malaysia (in Malay). 2018. p. 26. Archived from the original (PDF) on 24 May 2019. Retrieved 16 July 2019.{{cite web}}: CS1 maint: unrecognized language (link)

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  1. "Japan International Cooperation Agency" (PDF).
  2. "SBCP - Identification of Potential Protected Areas Ulu Padas - (Final Report) » Background on Biodiversity Significance" (PDF). p. 6/63. Archived from the original (PDF) on 9 April 2016. Retrieved 16 July 2019 via Ministry of Culture, Environment and Tourism, Government of Sabah.
  3. "Crocker Range [Data Zone MY020]". BirdLife International. 2003. Retrieved 17 July 2019.
  4. "Padas Rafting". Sabah Education Department. Archived from the original on 17 July 2019. Retrieved 17 July 2019.
  5. Ithnin, Hafiz (3 April 2018). "'Jump! Jump!', 'Boom! Boom!' [METROTV]". Harian Metro (in Malay). Retrieved 17 July 2019.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പഡാസ്_നദി&oldid=4587363" എന്ന താളിൽനിന്ന് ശേഖരിച്ചത്