പഡാങ്

Coordinates: 0°57′0″S 100°21′11″E / 0.95000°S 100.35306°E / -0.95000; 100.35306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഡാങ്
City of Padang
Kota Padang
പ്രമാണം:Masjid Raya Sumbar Ramadan 2018.jpg
Official seal of പഡാങ്
Seal
Location within West Sumatra
Location within West Sumatra
പഡാങ് is located in Sumatra
പഡാങ്
പഡാങ്
Location in Sumatra and Indonesia
പഡാങ് is located in Indonesia
പഡാങ്
പഡാങ്
പഡാങ് (Indonesia)
Coordinates: 0°57′0″S 100°21′11″E / 0.95000°S 100.35306°E / -0.95000; 100.35306
Country ഇന്തോനേഷ്യ
Province West Sumatra
Founded7 August 1669
ഭരണസമ്പ്രദായം
 • MayorMahyeldi Ansharullah
വിസ്തീർണ്ണം
 • ആകെ695 ച.കി.മീ.(268 ച മൈ)
ഉയരം
0−1,853 മീ(0−6,079 അടി)
ജനസംഖ്യ
 (2014)
 • ആകെ1,000,096
 • ജനസാന്ദ്രത1,438.98/ച.കി.മീ.(3,726.9/ച മൈ)
Demonym(s)Padangnese
സമയമേഖലUTC+7 (WIB)
ഏരിയ കോഡ്+62 751
ClimateAf
വെബ്സൈറ്റ്www.padang.go.id

പഡാങ് ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമാണ്. 695 ചതുരശ്ര കിലോമീറ്റർ (268 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2014 ലെ കണക്കുകൾ പ്രകാരം 1,000,096 ആയിരുന്നു. ഇത് ഇന്തോനേഷ്യയിൽ ജനസംഖ്യാടിസ്ഥാനത്തിൽ 16 ആം സ്ഥാനമുള്ള പട്ടണമെന്നതുപോലെ സുമാത്രായിലെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും സുമാത്രായിലെ അഞ്ചാമത്തെ ജനസാന്ദ്രതയുള്ള നഗരവുമാണ്.[1]

കൊളോണിയൽ കാലഘട്ടത്തിനു മുമ്പായിത്തന്നെ ഈ നഗരം ചരിത്രപരമായി സ്വർണ്ണവും കുരുമുളകും പോലയുള്ള വിഭവങ്ങളുടെ ഒരു വാണിജ്യകേന്ദ്രമായി പ്രവർത്തിച്ചിരുന്നു. 17-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാർ നഗരവുമായി ബന്ധം പുലർത്തുകയും ആത്യന്തികമായി ഇവിടെ ഒരു കോട്ട പടുത്തുയർത്തുകയും പാഗരുയുങ് രാജവംശത്തിൽ നിന്നും നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിന്റെ നിരവധി തടസ്സങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഈ നഗരം ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം വരെ ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായി തുടർന്നിരുന്നു.

ചരിത്രം[തിരുത്തുക]

Historical Affiliations

Dutch East India 1663-1781
British Empire 1781-1784
Dutch East India 1784-1795
യുണൈറ്റഡ് കിങ്ഡംBritish Empire 1795-1819
നെതർലൻഡ്സ്Dutch East Indies 1819-1942
Japanese occupation 1942-1945
IndonesiaRepublic of Indonesia 1945-present

പഡാങ്[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ദേശം 1795 ൽ
പഡാംഗ്[പ്രവർത്തിക്കാത്ത കണ്ണി] 1859 ൽ

പതിനാറാം നൂറ്റാണ്ടുമുതൽക്കുതന്നെ പാഗരുയുങ് രാജവംശത്തിന്റെയുടം ആക്കെ സുൽത്താനേറ്റിന്റേയും നിയന്ത്രണത്തിലായിരുന്ന പാഡായ് ഒരു വാണിജ്യ കേന്ദ്രമായിരുന്നു.[2] 16, 17 നൂറ്റാണ്ടുകളിൽ ഈ പ്രദേശത്ത് കുരുമുളക് കൃഷി ചെയ്യുകയും ഇന്ത്യ, പോർച്ചുഗൽ, ബ്രിട്ടൻ, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു.1663 ൽ ഈ നഗരം ഡച്ചുകാരുടെ അധികാരത്തിൻകീഴിൽ വരുകയും 1680 ൽ ഒരു വാണിജ്യകേന്ദ്രം നിർമ്മിക്കപ്പെടുകയു ചെയ്തു. 1781 മുതൽ 1784 വരെ നാലാം ആംഗ്ലോ-ഡച്ച് യുദ്ധസമയത്തും, 1795 മുതൽ 1819 വരെയുള്ള നെപ്പോളിയോണിക് യുദ്ധത്തിലും രണ്ടു തവണയായി ഈ നഗരം ബ്രിട്ടീഷുകാരുടെ അധികാരത്തിനു കീഴിൽ വന്നിരുന്നു. 1819-ൽ ഈ നഗരം വീണ്ടും നെതർലാന്റിന്റെ അധികാരപരിധിയിലാത്തീർന്നു. ഏതാണ്ട് 1780 വരെ ഈ മേഖലയിലെ സ്വർണ്ണ ഖനികളിൽ നിന്നുമുള്ള ഏറ്റവും വലിയ വ്യാപാര ഉത്പന്നം സ്വർണ്ണമായിരുന്നു. സ്വർണ്ണ ഖനികൾക്ക് അപചയം സംഭവിച്ചതോടെ കാപ്പി, ലവണങ്ങൾ, തുണി ഉത്പന്നങ്ങൾ എന്നിവയിലേയ്ക്ക് ശ്രദ്ധിക്കപ്പെട്ടു. 1797 ൽ പാഡാങിൽ തീരത്തുനിന്നകലെ റിക്ടർ സ്കെയിലിൽ 8.5 മുതൽ 8.7 വരെ വ്യാപ്തിയിലുള്ള ഒരു ഭൂകമ്പമുണ്ടാകുകയും ഇതേത്തുടർന്ന് 5 മുതൽ10 മീറ്റർ വരെ ജലമുയർന്ന ഒരു സുനാമി ആഞ്ഞടിക്കുകയും ചെയ്തിരുന്നു. കമ്പനം കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും രണ്ട് പേരുടെ മരണത്തോടൊപ്പം സുനാമിയിൽ പല വീടുകളും ഒലിച്ചുപോകുകയും എയർ മാനിസ് ഗ്രാമത്തിൽ നിരവധി മരണങ്ങൾ സംഭവിക്കുകയും ചെയ്തു. 1833 ലുണ്ടായ വേറൊരു ഭൂചലനത്തിന്റെ ഫലമായുണ്ടായ സുനാമിയിൽ 3-4 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ ഭൂകമ്പത്തിന്റെ ശക്തി റിക്ടർസ്കെയിലിൽ 8.6 മുതൽ 8.9 വരെ ആയിരുന്നു. ഇതിന്റെ പ്രഭാവകേന്ദ്രം ഇന്തോനേഷ്യൻ പ്രവിശ്യായ ബെങ്കുളുവിൽനിന്ന് അകലെയായിരുന്നു. ഈ കുലുക്കം പെഡാങിൽ ഗണ്യമായ നാശനഷ്ടങ്ങളുണ്ടാക്കുകയും സുനാമിയിൽ അരൂ നദിയിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾ തകരുകയും ചെയ്തു.[3]

പാലമ്പാങ് കഴി‍ഞ്ഞാൽ ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായി ഇവിടെ 1920-ലെ കണക്കുകൾ പ്രകാരമുള്ള ജനസംഖ്യ 28,754 ആയിരുന്നു.[4] 1940 കളിലെ സ്വാതന്ത്ര്യത്തിന്റെ സമയത്ത് ഈ നഗരത്തിൽ ഏകദേശം 50,000 നിവാസികൾ ഉണ്ടായിരുന്നു. കാപ്പി ഇപ്പോഴും പ്രധാന ഇനമാണെങ്കിലും നാട്ടിൻപുറത്തെ കാർഷിക മേഖലയിൽ കർഷകർ ഉത്പാദിപ്പിക്കുന്ന മറ്റൊരു പ്രധാന ഇനമാണ് കൊപ്ര. അന്നു മുതലുണ്ടായ ജനസംഖ്യാ വളർച്ച, നഗരത്തിന്റെ വിസ്തൃതിയുടെ ഫലമായും വളരെയധികം വികസ്വര രാജ്യങ്ങളിൽ കാണപ്പെടുന്നതുപോലെ പ്രധാന നഗരങ്ങളിലേക്ക് ജനങ്ങൾ കുടിയേറുന്നതിന്റെയും ഫലമായുമുണ്ടായതാണ്. 1950 മുതൽ ഓംബ്ലിൻ കൽക്കരിപ്പാടത്തോടൊപ്പം പാഡാംഗ് ഒരു തുറമുഖമായി വികസിപ്പിക്കപ്പെട്ടു. ഇത് ഇന്തോനേഷ്യയിലെ സാമ്പത്തികവും രാഷ്ട്രീയവുമായ കോളനിവൽക്കരണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു ചില നിരീക്ഷകർ കണ്ടെത്തിയിരുന്നു.

2009 സെപ്തംബർ 30 ൽ പാഡാങ് തീരത്തുനിന്ന് 50 കിലോമീറ്റർ അകലെയായി ഒരു ഭൂചലനം അനുഭവപ്പെടുകയുണ്ടായി. ഈ ഭൂചലനത്തിൽ 1,100-ലധികം മരണങ്ങൾ നടന്നതിൽ, 313 എണ്ണം പാടാങ്ങിലായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കോപ്പൻ കാലാവസ്ഥാ വ്യവസ്ഥിതിക്കനുസൃതമായ ഒരു ഉഷ്ണമേഖലാ മഴക്കാടൻ കാലാവസ്ഥായാണ് പാഡാങിൽ അനുഭവപ്പെടാറുള്ളത്. ഇന്തോനേഷ്യയിലെ ഏറ്റവും ഈർപ്പമുള്ള നഗരങ്ങളിലൊന്നായ പാഡാങിൽ വർഷം മുഴുവൻ പതിവായി മഴ ലഭിക്കുന്നു. വർഷത്തിൽ ശരാശരി 4,300 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിക്കാറുള്ളത്. ഫെബ്രുവരി മാസത്തിലാണ് പഡാങ്ങിൽ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടാറുള്ളത്, ഇക്കാലത്ത് ശരാശരി 250 മില്ലീമീറ്റർ നീർവീഴ്ച ലഭിക്കുന്നു. നഗരത്തിലെ താപനില വർഷം മുഴുവൻ 26 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ സ്ഥായിയായി നിലനിൽക്കുന്നു.


അവലംബം[തിരുത്തുക]

  1. http://padangkota.bps.go.id Badan Pusat Statistik Kota Padang
  2. Kathirithamby-Wells, J. (December 1969). "Achehnese Control over West Sumatra up to the Treaty of Painan, 1663". Journal of Southeast Asian History. 10 (3). JSTOR 27651721.
  3. Natawidjaja, D. H.; K. Sieh; M. Chlieh; J. Galetzka; B. W. Suwargadi; H. Cheng; R. L. Edwards; J.-P. Avouac; S. N. Ward (ജൂൺ 2006). "Source parameters of the great Sumatran megathrust earthquakes of 1797 and 1833 inferred from coral microatolls" (PDF). Journal of Geophysical Research. 111 (B06403): B06403. Bibcode:2006JGRB..11106403N. doi:10.1029/2005JB004025. Archived from the original (PDF) on 1 ഓഗസ്റ്റ് 2010.
  4. A.J. Gooszen; A Demographic History of the Indonesian Archipelago, 1880-1942; KITLV Press, 1999
"https://ml.wikipedia.org/w/index.php?title=പഡാങ്&oldid=3660914" എന്ന താളിൽനിന്ന് ശേഖരിച്ചത്